ചിറ്റാർ : മൂഴിയാർ 40 കോളനിയിലെ ക്വാര്‍ട്ടേഴ്സിനു മുകളിൽ കാറ്റാടിമരം കടപുഴകി വീണതിനെത്തുടര്‍ന്ന് ഒരാള്‍ക്ക് പരിക്ക്. ശബരിഗിരി വൈദ്യുത നിലയത്തിലെ ഡ്രൈവർ ആങ്ങമൂഴി സ്വദേശി താന്നിമൂട്ടിൽ റ്റി എ നിവാസിനാണ് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ നിവാസിനെ സീതത്തോട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് നാല് കുത്തിക്കെട്ടുണ്ട്. കാറ്റാടിമരം പതിച്ച് ക്വാര്‍ട്ടേഴ്സിന്റെ മേല്‍ക്കൂരയിലെ ഷിറ്റ് പൂർണ്ണമമായും തകർന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഈ സമയം നിയാസ് അടുക്കളയിൽ ചായ തയ്യാറാക്കുകയായിരുന്നു. ഏറെ നാളായി അപകടകരമാം വിധം നിന്ന കാറ്റാടി മരമാണിത്. പല തവണ മുറിച്ചുമാറ്റാൻ ആവശ്യപെട്ടിട്ടും അധികൃതർ നടപടിയെടുത്തിരുന്നില്ല.
മൂഴിയാർ 40 കോളനിയിലെ ക്വാര്‍ട്ടേഴ്സിനു മുകളിൽ കാറ്റാടിമരം കടപുഴകി വീണു ; ഡ്രൈവർക്ക് പരിക്ക്
RECENT NEWS
Advertisment