മോർ ക്ലിമീസ് അനുസ്മരണ യാത്ര സെപ്റ്റംബർ 29 തിങ്കളാഴ്ച്ച

For full experience, Download our mobile application:
Get it on Google Play

റാന്നി: കാലം ചെയ്ത കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത എബ്രഹാം മാർ ക്ലിമീസ് തിരുമേനിയുടെ 23-ാം ശ്രാദ്ധപെരുന്നാളിനോടനുബന്ധിച്ച് റാന്നി മേഖല അനുസ്മരണ യാത്ര നടത്തും. അനുസ്മരണ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 തിങ്കളാഴ്ച്ച 2.30 ന് മാതൃദേവാലയമായ റാന്നി സെന്റ് തോമസ് വലിയപള്ളിയിൽ നിന്ന് വന്ദ്യ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മോർ ക്ലിമീസ് അനുസ്മരണ യാത്ര നടത്തും.
ഫണ്ട് ശേഖരണ ഉദ്ഘാടനം ഇവാനിയോസ് തിരുമേനി നിർവഹിച്ചു.
സെപ്റ്റംബർ 29, 30 തീയതികളിലായി ചിങ്ങവനം ദയറാ പള്ളിയിൽ നടക്കുന്ന ശ്രാദ്ധപെരുന്നാളിനോടനുബന്ധിച്ച് ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച 10 ന് റാന്നി സെന്റ് തോമസ് വലിയപള്ളിയിൽ നിന്ന് വിളംബര ദീപശിഖാ പ്രയാണം നടത്തും. വിവിധ പള്ളികളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ദീപശിഖാപ്രയാണം വൈകിട്ട് ദയറാ പള്ളിയിൽ സമാപിക്കും.

റാന്നി ഇട്ടിയപ്പാറ സെന്റ് മേരിസ് കുരിശുപള്ളിയിൽ കൂടിയ അനുസ്മരണയോഗം കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. റവ. ഫാ. തോമസ് എബ്രഹാം കടപ്പനങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. റാന്നി വലിയപള്ളി വികാരി റവ. ഫാ. എം സി സക്കറിയ മധുരംകോട്ട്, റവ. ഫാ. ഫിലിപ്പ് വയലാ, റവ. ഫാ സ്റ്റെഫിൻ പുളിമൂട്ടിൽ, ജനറൽ സെക്രട്ടറി സ്മിജു ജേക്കബ് മറ്റയ്ക്കാട്ട്, ട്രഷറർ എം സി എബ്രഹാം മുരിക്കോലിപ്പുഴ, അഡ്വ. ലിറ്റി തോമസ് കല്ലംപറമ്പിൽ, സച്ചിൻ വയലാ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...