പത്തനംതിട്ട : കാലാവധി വായ്പകള്‍, കാര്‍ഷിക കാലാവധി വായ്പകള്‍, വാണിജ്യ വായ്പകള്‍, കാര്‍ഷികവിള വായ്പകളും എല്ലാ ബാങ്കുകളും നല്‍കിയതിന് മൂന്ന് മാസത്തെ മൊറട്ടോറിയം നല്‍കണം എന്ന് റിസര്‍വ് ബാക്ക്(ആര്‍ബിഐ) നിര്‍ദ്ദേശിച്ചു. ഫെബ്രുവരി വരെയുള്ള തവണകള്‍ അടച്ചവര്‍ക്കാണ് മൊറട്ടോറിയം ആനുകൂല്യം ലഭിക്കുക.
ജില്ലയിലെ പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, കേരള ഗ്രാമീണ്‍ ബാങ്ക്, ഇസാഫ് ബാങ്ക്, കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, സൊസൈറ്റികള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, എന്‍ബിഎഫ്‌സി ( ഭവന വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ ) ഉള്‍പ്പെടെയുള്ള എല്ലാ ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.
മൂന്നു മാസത്തെ തവണകള്‍ക്കാണ് മാറ്റിവയ്ക്കാന്‍ അനുമതിയുള്ളത്. അതായത് മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള മൂന്നു മാസം അടക്കേണ്ട തവണകള്‍ കാലാവധിക്ക് ശേഷം അടക്കുകയോ, കാലാവധിക്കുള്ളില്‍ കൂടുതല്‍ തുക ജൂണ്‍ മുതല്‍ അടച്ചോ ക്രമീകരിക്കുവാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഈ വിധത്തിത്തില്‍ ലോണ്‍ എടുത്തിട്ടുള്ളവരില്‍ മൊറട്ടോറിയം ആവശ്യമുള്ളവര്‍ അവരവരുടെ ബാങ്കിന്റെ ഈ മെയില്‍ വിലാസത്തില്‍ മൊറട്ടോറിയത്തിന് അപേക്ഷ സമര്‍പ്പിക്കണം. മൊറട്ടോറിയം കാലയളവില്‍ പലിശയുണ്ടായിരിക്കും. അത് പ്രത്യേകം മൊറട്ടോറിയത്തിന് ശേഷം അടക്കാം. വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും സ്ഥാപന നടത്തിപ്പിനു നല്‍കിയ പ്രവര്‍ത്തനമൂലധന ലോണുകളുടെ പലിശ മൂന്നു മാസത്തേക്ക് അടയ്ക്കുന്നതിനു പകരം മൊറട്ടോറിയം കാലാവധി കഴിഞ്ഞ് അടച്ചാല്‍ മതിയാകും. മൂന്നു മാസം തുകയോ പലിശയോ അടയ്ക്കാതിരുന്നാല്‍ ഒരു അക്കൗണ്ടും നിഷ്‌ക്രിയമായി കണക്കാന്‍ പാടില്ലാത്തതും സിബില്‍ സ്‌കോര്‍ മാറ്റം വരാന്‍ പാടില്ലാത്തതുമാണ്. മൊറട്ടോറിയത്തിന് അപേക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ എസ്എംഎസ് മുഖാന്തരം ഇടപാടുകാരെ അറിയിച്ചിട്ടുള്ളതാണ്. ഇവയ്ക്ക് ഇടപാടുകാര്‍ എസ്എംഎസ് ആയി മറുപടി നല്‍കണമെന്നും ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ അറിയിച്ചു.