കൊവിഡ് നിരീക്ഷണത്തിലിരിക്കെ കൊല്ലം സ്വദേശി  ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ കൊല്ലം സ്വദേശി  ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ചു. കൊല്ലം പ്രാക്കുളം വിളപ്പുറത്ത് ഗോള്‍ഡന്‍ പാലസില്‍ പുരുഷോത്തമന്റെ മകന്‍ അശോക് കുമാറാണ്(47) മരിച്ചത്. ഉച്ചയോടെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. നിരീക്ഷണത്തിലായതിനാല്‍ താമസിച്ചിരുന്ന മുറിയില്‍ അശോകനെ കയറ്റിയില്ലെന്നാണ് വിവരം. ഇതോടെയാണ് ആത്മഹത്യ ചെയ്തത്.

ദുബായില്‍ കമ്പനിയിലെ ഫോര്‍മാനായ അശോക് കുമാര്‍ ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നിട്ടുപോയത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടില്‍ വരാനിരുന്നതാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അശോക് കുമാറിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നെഗറ്റീവായാല്‍ മൃതദേഹം നാട്ടിലെത്തിയ്ക്കാമെന്നാണ് ബന്ധുക്കള്‍ കണക്കുകൂട്ടുന്നത്. അടുത്ത ബന്ധു ദുബായില്‍ അശോക് കുമാര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. ഭാര്യയും രണ്ടുമക്കളുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...