ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുo : സുപ്രീംകോടതിയില്‍ നിലപാടറിയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ നിലപാടറിയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. തുടര്‍വായ്പയും അധിക വായ്പയും യോഗ്യരായവര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മോറട്ടോറിയം കാലത്തെ പലിശകൂടി എഴുതി തള്ളാനായിരുന്നു കേന്ദ്രം കഴിഞ്ഞ ദിവസം വരെ ശ്രമിച്ചത്. എന്നാല്‍ തുടര്‍ ഇടപടുകള്‍ തടസപ്പെടും വിധം ആസ്തികളെ ഇത് ബാധിക്കുമെന്ന് ബാങ്കുകള്‍ ബോധ്യപ്പെടുത്തുകയായിരുന്നു.

രണ്ട് കോടിവരെയുള്ള ലോണുകളുടെ പലിശയുടെ പലിശ എഴുതി തള്ളാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ആനുകൂല്യം ചെറുകിട സംരംഭകര്‍, വിഭ്യാഭ്യാസം, വാഹന വായ്പ ഉള്‍പ്പടെയുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കും. തുടര്‍വായ്പയും അധിക വായ്പയും ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...