ന്യൂഡല്‍ഹി : കൊവിഡ് മരണങ്ങള്‍ തടയാന്‍ അലോപ്പതി നൂറ് ശതമാനം ഫലപ്രദമല്ലെന്ന് ബാബ രാംദേവ്. അലപ്പോതിയുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്ത് രാംദേവ് അടുത്തിടെ നടത്തിയ പ്രസ്താവനക്കെതിരെ ഐഎംഎ ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ അപകീര്‍ത്തി നോട്ടീസ് അദ്ദേഹത്തിന് അയച്ചിരുന്നു. എന്നാല്‍ അലോപ്പതി ചികിത്സയ്‌ക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി രാംദേവ് രംഗത്തെത്തിയിരിക്കുകയാണ്.
വര്‍ഷങ്ങളായി യോഗയുടേയും ആയുര്‍വേദത്തിന്റേയും ഇരട്ട സംരക്ഷണമുള്ളതിനാല്‍ താന്‍ വാക്‌സിന്‍ എടുക്കില്ലെന്നും രാംദേവ് വ്യക്തമാക്കി. ഇന്ത്യയിലേയും വിദേശരാജ്യങ്ങളിലേയും നൂറുകോടിയിലധികം ആളുകള്‍ ഈ പുരാതന ചികിത്സാ രീതിയിലേക്ക് എത്തിച്ചേരുന്നു. വരുംകാലങ്ങളില്‍ ആയുര്‍വേദം ആഗോളതലത്തില്‍ സ്വീകരിക്കപ്പെടും – രാംദേവ് പറഞ്ഞു.