Wednesday, March 12, 2025 10:44 am

സം​സ്ഥാ​ന പോ​ലീ​സ്​ സേ​ന​യി​ല്‍ കൂ​ട്ട സ്​​ഥ​ലം​മാ​റ്റ​ത്തി​ന് സാധ്യത​

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന പോ​ലീ​സ്​ സേ​ന​യി​ല്‍ കൂ​ട്ട സ്​​ഥ​ലം​മാ​റ്റ​ത്തി​ന് സാധ്യത​. കോ​വി​ഡ് പ്ര​തി​സ​ന്ധി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഈ​വ​ര്‍​ഷം പോലീ​സു​കാ​ര്‍​ക്ക്​ പൊ​തു സ്ഥ​ലം​മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ്രഖ്യാപനം ന​ട​ത്തി ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ്​ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ഡി.​ജി.​പി അ​നി​ല്‍​കാ​ന്തി​ന്റെ ഉ​ത്ത​ര​വ്. ചി​ല ജി​ല്ല​ക​ളി​ല്‍ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. അ​ധ്യ​യ​ന വര്‍ഷം ആ​രം​ഭി​ച്ച ശേ​ഷ​മു​ള്ള ഈ ​മാ​റ്റം സേ​ന​യി​ലെ 30,000 ത്തോ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​കൂ​ല​മാ​യി ബാധി​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

സാ​ധാ​ര​ണ മാ​ര്‍​ച്ച്‌, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ലാ​ണ്​ പോ​ലീ​സു​കാ​രു​ടെ പൊ​തു സ്ഥ​ലം​മാ​റ്റം. എ​ന്നാ​ല്‍ കോ​വി​ഡ്, ലോ​ക്ഡൗ​ണ്‍ എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍  പോലീ​സു​കാ​ര്‍​ക്ക് ഇ​ക്കു​റി പൊ​തു സ്ഥ​ലം​മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ അ​ത്​ കാ​റ്റി​ല്‍​പ​റ​ത്തി അ​ടി​യ​ന്തി​ര​മാ​യി സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ്​ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്ക്​ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച ഡി.​ജി.​പി ന​ല്‍​കി​യ​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് ഒ​രു സ്​​റ്റേ​ഷ​നി​ല്‍ മൂ​ന്നു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ സി​വി​ല്‍ പോലീ​സ് ഓ​ഫി​സ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോലീ​സ് ഓ​ഫി​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ 14ന​കം താ​ല്‍​പ​ര്യം അ​റി​യി​ക്കാ​ന്‍ മേ​ഖ​ല ഐ.​ജി​മാ​ര്‍ ഉത്തരവിട്ടു.

അ​തി​നി​ടെ ഞാ​യ​റാ​ഴ്ച കൊ​ല്ലം റൂ​റ​ലി​ല്‍ സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്കി ഉ​ത്ത​ര​വി​റ​ക്കി. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ദി​വ​സം നാ​ളെ വ​രെ​യു​ള്ള​പ്പോ​ഴാ​ണ്​ ഈ ​ന​ട​പ​ടി. അ​തി​ല്‍ ത​ന്നെ പ​ല​ര്‍​ക്കും ചോ​ദി​ച്ച മൂ​ന്നു​ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​രി​ട​ത്തു​പോ​ലും മാ​റ്റം ല​ഭി​ച്ചി​ല്ല. ജൂ​നി​യ​റാ​യ പ​ല​ര്‍​ക്കും ആ​വ​ശ്യ​പ്പെ​ട്ട സ്​​റ്റേ​ഷ​നു​ക​ളി​ല്‍ സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്ന്​ നി​യ​മ​നം ന​ല്‍​കി​യെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. 30 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ്​ പ​ല​ര്‍​ക്കും നി​യ​മ​നം. പൊ​തു​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​പ്പ​റ്റു​ന്ന​തി​ലെ ആ​ശ​ങ്ക​യും സേ​നാം​ഗ​ങ്ങ​ള്‍ മ​റ​ച്ചു​വെക്കു​ന്നി​ല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂർ കെ.എസ്.ആർ.ടി.സി -ഇല്ലത്ത് കാവ് റോഡിൽ മാലിന്യം തള്ളുന്നു

0
അടൂർ : അടൂർ കെ.എസ്.ആർ.ടി.സി -ഇല്ലത്ത് കാവ് റോഡിൽ മാലിന്യം...

എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്‍ ബുധനൂർ മേഖലാ സംഗമം നടത്തി

0
ബുധനൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ ആറ് ശാഖായോഗങ്ങൾ...

തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകൾ വശം ചെമ്പ് മേയൽ തുടങ്ങി

0
വള്ളിക്കോട് : തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകൾ വശം...

കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴക നിയമനം : കോഴഞ്ചേരി യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു

0
കോഴഞ്ചേരി : കേരളത്തിന്റെ നവോത്ഥാന ചരിത്രം മാറ്റിമറിക്കാൻ കൂടൽമാണിക്യ ക്ഷേത്ര...