ഇറാഖില്‍ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 52 രോഗികള്‍ വെന്തു മരിച്ചു

For full experience, Download our mobile application:
Get it on Google Play

നസ്​രിയ : ഇറാഖില്‍ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 52 രോഗികള്‍ വെന്തു മരിച്ചു. 22 പേര്‍ക്ക്​ പരിക്കേറ്റു. തെക്കന്‍ ഇറാഖി നഗരമായ നസരിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ്​ അപകടമുണ്ടായത്​. തീ ലോക്കല്‍ സിവില്‍ ഡിഫന്‍സ്​ നിയന്ത്രണ വിധേയമാക്കി.

ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. പൊള്ളലേറ്റാണ് രോഗികള്‍ മരിച്ചതെന്നും തിരച്ചില്‍ തുടരുകയാണെന്നും പ്രാദേശിക ആരോഗ്യ അതോറിറ്റി വക്താവ് ഹൈദര്‍ അല്‍-സമിലി പറഞ്ഞു. 70 കിടക്കകളാണ്​ വാര്‍ഡില്‍ ഉണ്ടായിരുന്നത്​.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വാര്‍ഡിനുള്ളില്‍ നിരവധി രോഗികള്‍ കുടുങ്ങിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെ അടുത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുകയാണെന്നും ഒരു ആരോഗ്യപ്രവര്‍ത്തകന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ ബാഗ്ദാദില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച്‌ 82 പേര്‍ മരിച്ചിരുന്നു. അപകടത്തിന്റെ  പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി മന്ത്രിമാരുടെയും സെക്യൂരിറ്റി കമാന്‍ഡര്‍മാരുടെയും അടിയന്തര യോഗം വിളിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മന്ത്രിയുടെ രാജി രാജ്യത്തെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണെന്ന് എം എ ബേബി

0
കൊച്ചി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്

0
കൊച്ചി: cമാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത...

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...