കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൂടൽ: കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്. പീഡന പരാതിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെയും പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തുന്നാണ് പരാതി. കസ്റ്റഡിയൽ എടുത്തശേഷം ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് വിദ്യാർത്ഥികളും മാതാപിതാക്കളും പറഞ്ഞു. മക്കളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുകൊണ്ടുപോയി കോളറിന് കുത്തിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് മാതാപിതാക്കളുടെ ആരോപണം. കുട്ടികളോട് കുറ്റം ഏൽക്കാൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു. അതേ സമയം കസ്റ്റഡി മർദ്ദനത്തിൽ ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കൂടൽ പോലീസ് സ്റ്റേഷനിലേക്കാണ് മാർച്ച്. ഹൃദ്രോഗിയായ 20കാരനെ മർദ്ദിച്ച വിഷയത്തിൽകൂടൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. ഇന്നലെെയായിരുന്നു സംഭവം. തനിക്ക് യുവതിയെ അറിയില്ലെന്ന് പറഞ്ഞിട്ടും ഹൃദ്രോ​ഗിയാണെന്ന് പറഞ്ഞിട്ടും ക്രൂരമായി മ‌ർദ്ദിച്ചതായി യുവാവ് പറയുന്നു. ഇതിന് ശേഷമണ് പോലീസിൻ്റെ കൂടുതൽ ക്രൂരതകളുടെ ചിത്രം പുറത്ത് വരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ചതിൽ നീതി വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...