മണ്ണന്തലയിൽ യുവതിയെ സഹോദരൻ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം മണ്ണന്തലയിൽ സഹോദരി ഷഹീനയെ സഹോദരൻ ഷംഷാദ് കൊലപ്പെടുത്തിയത് മദ്യലഹരിയിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. മൃതദേഹം മറവ് ചെയ്യാനാണ് സുഹൃത്ത് വൈശാഖിനെ വിളിച്ചു വരുത്തിയതെന്നാണ് പോലീസിന്റെ സംശയം. ഇന്നലെയാണ് ഷംഷാദിന്റെ വാടകവീട്ടിൽ‌ സഹോദരിയുടെ മൃതദേഹം കണ്ടെത്തിയത്. ഷംഷാദ് നിരവധി കേസുകളിൽ പ്രതിയാണ്. മദ്യപിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണ് ഷംഷാദ്. കൊല്ലപ്പെട്ട ഷഹീന ഭർത്താവുമായി അകന്ന് പോത്തൻകോട്ടെ വീട്ടിലെത്തി താമസിക്കുകയായിരുന്നു. അതിനിടെയാണ് ഷംഷാദിന് വാഹനാപകടത്തിൽ പരിക്കേൽക്കുന്നത്.

ചികിത്സക്കായി മണ്ണന്തലയിൽ ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. സഹോദരനെ പരിചരിക്കാനാണ് ഷഹീന ഇവിടേക്ക് വന്നത്. സഹോദരിയുടെ വിവാഹ ബന്ധം തകരാൻ കാരണം ഫോൺവിളിയും ചാറ്റിം​ഗുമാണെന്ന് ഷംഷാദ് സംശയിച്ചിരുന്നു. തുടർന്നാണ് മദ്യലഹരിയിൽ‌ സഹോദരിയെ ഇയാൾ മർദിച്ച് കൊലപ്പെടുത്തുന്നത്. വൈശാഖ് എന്ന സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറവ് ചെയ്യാനാണോ വൈശാഖിനെ വിളിച്ചുവരുത്തിയതെന്നും പോലീസ് സംശയിക്കുന്നുണ്ട്. വൈശാഖ് എപ്പോഴാണ് വന്നതെന്ന കാര്യം അറിയുന്നതിനായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...