Wednesday, December 6, 2023 1:26 pm

പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട : പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ നിരപരാധിയെന്ന് എഴുതിവെച്ച ശേഷമായിരുന്നു അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടിയുടെ ആത്മഹത്യ. തിനക്കെതിരായ ആക്ഷേപങ്ങള്‍ പച്ചക്കള്ളമാണെന്നും ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും കത്തിലുണ്ട്. കേസിന്റെ വിചാരണ ഇന്ന് അടൂര്‍ അതിവേഗ കോടതിയില്‍ നടക്കാനിരിക്കെയാണ് സംഭവം.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ബുധനാഴ്ച രാവിലെയാണ് 72കാരനായ നാരായണന്‍കുട്ടി വീടിന്‍റെ മുകളിലത്തെ നിലയില്‍ ജീവനൊടുക്കിയത്. തുടക്കം മുതല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു പ്രതി. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്‍റെ അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ച കേസാണിതെന്ന് ബന്ധുക്കളും പറയുന്നു.

2019ലെ തിരുവോണദിവസമാണ് കേസിനാസ്പദമായ സംഭവം. തന്‍റെ വീട്ടിലെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ നാരായണന്‍കുട്ടി കടന്നുപിടിച്ചെന്നാണ് കേസ്. രണ്ട് വര്‍ഷത്തിന് ശേഷം 2021 ഒക്ടോബറിലാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പീഡന പരാതി നല്‍കിയത്. കേസ് പിന്നീട് പോലീസിന് കൈമാറി. കേസില്‍ പെണ്‍കുട്ടിയുടെ അമ്മ രണ്ടാം പ്രതിയാണ്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചനഹര്‍ജി കുടുംബക്കോടതിയുടെ പരിഗണനയിലാണ്. ഇവര്‍ക്കിടയിലെ വൈരാഗ്യമാണ് കേസിലേക്ക് നയിച്ചതെന്ന് പ്രതി ആരോപിച്ചിരുന്നു.

ഇന്ന് രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാകാന്‍ നാരായണന്‍കുട്ടിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അറിഞ്ഞ ശേഷം ഇയാള്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു ; ആക്ടീവ് കേസുകള്‍ 430 ആയി

0
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം...

വ്യാജ വാർത്ത ; ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി പി വി അൻവർ എം എൽ എ

0
തനിക്കെതിരെയുള്ള വ്യാജ വാർത്തയിൽ ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അൻവർ...

കണിച്ചുകുളങ്ങര കൊലക്കേസ് ; അന്തിമവാദം അടുത്തമാസം

0
ദില്ലി : കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്‍റെയടക്കം ജാമ്യപേക്ഷകളിൽ അന്തിമവാദം കേൾക്കാൻ...

ഫോബ്സ് പട്ടിക : ഏറ്റവും ശക്തരായ സ്ത്രീകളിൽ നാല് ഇന്ത്യക്കാരും

0
അമേരിക്ക : 2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക...