നെയ്യാറ്റിൻകര പ്രാങ്ക് സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ. ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന പെൺകുട്ടികളെ ശല്യം ചെയ്തെന്ന നാട്ടുകാരുടെ പരാതിയിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ വച്ച് പെൺകുട്ടികൾക്കാണ് യുവാക്കളുടെ ശല്യമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേർ പെൺകുട്ടികളുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ചു. മറ്റൊരാൾ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നുമുണ്ട്.

സ്കൂൾ കഴിഞ്ഞ് പോവുകയായിരുന്നു കുട്ടികൾ. ഒരാൺകുട്ടിയെ എടുത്ത് പൊക്കുന്നുമുണ്ട്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ചേർത്ത് നാട്ടുകാർ പോലീസിന് പരാതി നൽകി. ഇന്ന് രാവിലെയാണ് മിഥുനെയും കണ്ണനെയും പിടികൂടിയത്. ഒന്നിലധികം സ്കൂളുകൾ ഉള്ള പ്രദേശത്ത് പെൺകുട്ടികളെ ശല്യം ചെയ്യുന്നത് സ്ഥിരമാണെന്നാണ് നാട്ടുകാരുടെ പരാതി. ദിവസങ്ങൾക്ക് മുമ്പ് കട്ടാക്കട, പൊഴിയൂർ മേഖലകളിലും സമാനമായി മുഖംമൂടി ധരിച്ചെത്തിയ സംഘം പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്നു. ഈ സംഘത്തെ ഇനിയും പിടികൂടാനായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ശബരിമല പാതയിൽ അയ്യപ്പഭക്തർക്കും ആദിവാസി കുടുംബങ്ങൾക്കും കാരുണ്യത്തിന്റെ കൈത്താങ്ങായി യൂത്ത് കോൺഗ്രസ്

0
പത്തനംതിട്ട : നബിദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി...

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

0
തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...