കൊച്ചി : പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതല്‍ നിക്ഷേപകര്‍ കോടതിയിലേക്ക്. നിയമനടപടിയിലൂടെ മാത്രമേ പണം തിരികെ ലഭിക്കൂ എന്ന തിരിച്ചറിവിലാണ് കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പോപ്പുലര്‍ ഇന്‍വെസ്റ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (PIWA), എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന PGIA എന്ന സംഘടനയുമായി ഇപ്പോള്‍ ധാരണയിലായതെന്ന് PIWA കൺവീനർ ഷാജു ജേക്കബ്, ട്രഷറർ വിൻസി മാത്യു എന്നിവര്‍ പറഞ്ഞു.
തുടക്കം മുതല്‍ ശക്തമായ നിയമപോരാട്ടം നടത്തുന്ന സംഘടനയാണ് പോപ്പുലര്‍ ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (PGIA). റിട്ടയേഡ് ജഡ്ജ് എന്‍. ലീലാമണിയാണ് പി.ജി.ഐ.എയുടെ പ്രസിഡന്റ്. ഡല്‍ഹിയിലെ ന്യൂട്ടന്‍സ് ലോ അഭിഭാഷക കമ്പിനിയാണ് പി.ജി.ഐ.എയുടെ കേസുകള്‍ വാദിക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സ് കേസുകളില്‍ കേരളാ ഹൈക്കോടതിയില്‍ നിന്നും സുപ്രധാന ഉത്തരവുകള്‍ സമ്പാദിച്ചിട്ടുള്ളതും പി.ജി.ഐ.എ ആണ്.