മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യം ഒരുക്കുക ലക്ഷ്യം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏപ്രില്‍ 14 ന് ലോക്ക് ഡൗണ്‍ എങ്ങനെ റിലാക്‌സ് ചെയ്യുന്നത് എന്നതനുസരിച്ച് മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആളുകളെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രോഗ വ്യാപനം തടയാന്‍ നിരീക്ഷണത്തിലാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ തയ്യാറാക്കിവരുന്നതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

നിലവില്‍ ഇത്തരത്തില്‍ എത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ 8000 മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ മൊത്തം ജനസംഖ്യയില്‍ 2,44,000 പേര്‍ മുതിര്‍ന്ന പൗരന്‍മാരാണ്. 60 വയസിന് മുകളിലുള്ളവരെ വിവിധ പ്രായപരിധിയുടെ അടിസ്ഥാനത്തിലും മറ്റു രോഗങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേകം തരംതിരിച്ച് അവര്‍ക്ക് വീടുകളില്‍ തന്നെ ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതും ലക്ഷ്യമിടുന്നു. 60 വയസിന് മുകളിലുള്ളവര്‍ പൂര്‍ണമായും വീടുകളില്‍തന്നെ തുടരുകയും ശാരീരിക അകലം പാലിക്കുന്നതും ഉറപ്പുവരുത്തണം. ഇവര്‍ക്ക് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും ഓണ്‍ലൈന്‍ കൗണ്‍സിലിംഗും ആവശ്യമാണ്. ഇവര്‍ വീടുകളില്‍ കുട്ടികളെ എടുക്കുക, മറ്റുള്ളവരോട് അടുത്ത് ഇടപെടുക തുടങ്ങിയ പ്രവര്‍ത്തികളില്‍ നിന്ന് മാറിനില്‍ക്കണം. 60 വയസിന് മുകളിലുള്ളവര്‍ക്ക് കോള്‍ സെന്റര്‍ വഴി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...