പാലക്കാട് സിപിഎമ്മുമായി തെറ്റി നിൽക്കുന്ന കൂടുതൽ നേതാക്കൾ സിപിഎം വിമത കൂട്ടായ്മയുടെ ഭാഗമാകും

For full experience, Download our mobile application:
Get it on Google Play

വടക്കഞ്ചേരി : പാലക്കാട് സിപിഎമ്മുമായി തെറ്റി നിൽക്കുന്ന കൂടുതൽ നേതാക്കൾ സിപിഎം വിമത കൂട്ടായ്മയുടെ ഭാഗമാകും. വിമതരുടെ ജില്ലാതല കൺവെൻഷനിൽ പങ്കെടുക്കുമെന്ന് വടക്കഞ്ചേരിയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറി കെ ബാലനും ഏരിയ കമ്മറ്റി അംഗം പി ഗംഗാധരനും അറിയിച്ചു. പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് പി.കെ.ശശി സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് വിമത കൂട്ടായ്മയുള്ളത്. അസംതൃപ്തരായ പാർട്ടി പ്രവർത്തകർ നല്ല പ്രായം മുഴുവൻ സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചവരെ കറിവേപ്പില പോലെ എടുത്തുകളയുന്ന നയത്തിനെതിരെയാണ് കൂട്ടായ്മയുടെ പ്രവർത്തനമെന്നാണ് അംഗങ്ങൾ പറയുന്നത്.

അസംതൃപ്തരെല്ലാവരും ചേർന്നാൽ പാലക്കാട് ജില്ലയിലെ നിലവിലെ നേതൃത്വത്തിനേക്കാൾ വലുതായിരിക്കും. വടക്കഞ്ചേരി മേഖലയിൽ പാർട്ടിയെ വളർത്താൻ ചെറുതല്ലാത്ത പങ്കുവഹിച്ചവരാണ് തങ്ങളെന്നും കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നത്. ആദ്യഘട്ടമായി കൂട്ടായ്മയായും പിന്നീട് പാർട്ടി രൂപീകരണത്തിനുമാണ് നീക്ക്. വിഭാഗീയത വളരെ ശക്തമായ മേഖലയാണ് വടക്കാഞ്ചേരി. കൊഴിഞ്ഞാംപാറ, ചിറ്റൂർ, ആലത്തൂർ മേഖലകളിൽ സിപിഎം വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ വിമതർക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...