ഇന്ത്യയിൽ കൂടുതൽ ആണവോർ‌ജ പദ്ധതികൾ ; സഹകരണം ശക്തമാക്കാനൊരുങ്ങി റഷ്യ

For full experience, Download our mobile application:
Get it on Google Play

മോസ്കോ: ആണവ സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും റഷ്യയും. തമിഴ്നാട്ടിലെ കൂടംകുളത്തെ ആണവോർജ പദ്ധതിക്ക് പുറമേ പുതിയ ഇടങ്ങളിലും ഉയർന്ന ശേഷിയുള്ള ആണവോർജ്ജ യൂണിറ്റുകൾ നിർമിക്കാനായി ഭാരതത്തെ സഹായിക്കാൻ തയ്യാറാണെന്ന് റഷ്യൻ ആണവ ഏജൻസി മേധാവി അറിയിച്ചു.
റഷ്യയിലെ സെവർസ്കിൽ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ അജിത് കുമാർ മൊഹന്തിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റോസാറ്റം സ്റ്റേറ്റ് ആറ്റോമിക് എനർജി കോർപ്പറേഷന്റെ ഡയറക്ടർ ജനറൽ അലക്സി ലിഖാചേവ് ഇക്കാര്യം അറിയിച്ചത്.

പ്രത്യേകമായി സൃഷ്ടിച്ച ആണവ ഇന്ധന ചക്ര പ്രകാരം നിർമാണം പുരോ​ഗമിക്കുന്ന പ്രോറിവ് അഥവാ ബ്രേക്ക്ത്രൂ പദ്ധതി സന്ദർശിച്ചതിന് പിന്നാലെയാണ് സുപ്രധാന കാര്യം റഷ്യൻ മേധാവി പങ്കിട്ടത്. ഇന്ത്യയിൽ റഷ്യൻ രൂപകൽപനയിലുള്ള, ഉയർന്ന ശേഷിയുള്ള ആണവോർജ്ജ യൂണിറ്റിന്റെയൊരു പരമ്പരയും ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നുവെന്നും റോസാറ്റോം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റഷ്യയുടെ സഹകരണത്തോടെയാണ് തമിഴ്നാട്ടിലെ കൂടംകുളത്തെ ആണവോർജ്ജ പ്രൊജക്ട് പുരോ​ഗമിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിപണി സജീവമാകാനിരിക്കെ ഏത്തക്കായുടെ വില കുതിച്ചുയരുന്നു

0
പത്തനംതിട്ട: ഓണവിപണി സജീവമാകാനിരിക്കെ ഏത്തക്കായുടെ വില കുതിച്ചുയരുന്നു. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ജില്ലയിലെ...

പെരുമ്പാവൂരിൽ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: പെരുമ്പാവൂരിൽ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി...

തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 70 പേർക്ക് പരിക്ക്

0
തലശേരി: തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 പേർക്ക് പരിക്ക്....

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

0
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ...