ഓണവിപണി സജീവമാകാനിരിക്കെ ഏത്തക്കായുടെ വില കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഓണവിപണി സജീവമാകാനിരിക്കെ ഏത്തക്കായുടെ വില കുതിച്ചുയരുന്നു. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ജില്ലയിലെ ഏത്തവാഴ കർഷകർക്ക് വൻതോതിൽ കൃഷിനാശമുണ്ടായതാണ് വിപണിയിലെ പ്രതിസന്ധിക്ക് കാരണം. വിളവെടുക്കാൻ പാകമായിരുന്ന ഏത്തവാഴകൾ വെള്ളക്കെട്ടിൽ നശിച്ചതോടെ നാടൻ ഏത്തക്കായുടെ ലഭ്യത കുറഞ്ഞു. ഇതോടെ ഓണവിപണിയിൽ ഉപ്പേരിക്കും പഴംചിപ്സിനും ശർക്കരവരട്ടിക്കും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. നിലവിൽ ഒരു കിലോ നാടൻ പച്ച ഏത്തയ്ക്കയ്ക്ക് 100 രൂപയാണ് വില. വരും ദിവസങ്ങളിൽ വില വീണ്ടും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. പത്തനംതിട്ടയിൽ ഇപ്പോൾ പ്രധാനമായും തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നുമുള്ള ഏത്തക്കുലകളാണ് വിപണിയിലെത്തുന്നത്. തമിഴ്നാടൻ കുലയ്ക്ക് കിലോയ്ക്ക് 60 രൂപയും വയനാടൻ കുലയ്ക്ക് 70 രൂപയുമാണ് നിലവിലെ വില.

വെള്ളം ഇറങ്ങിയതോടെ ആറ്റുതീരങ്ങളിലും തകിടുപുരയിടങ്ങളിലും പാടശേഖരങ്ങളിലും വാരംകോരി കൃഷി ചെയ്തിരുന്ന വിളവെടുപ്പിന് പാകമായ ഏത്തവാഴകൾ വാടിയൊടിഞ്ഞുവീഴുകയാണ്. പമ്പ, അച്ചൻകോവിൽ നദീതീരങ്ങൾക്കു പുറമെ വകയാർ, അടൂർ, പന്തളം, ചെന്നീർക്കര, വല്ലന, വെണ്മണി തുടങ്ങിയ പ്രദേശങ്ങളിലാണ് മധ്യതിരുവിതാംകൂറിൽ വലിയ തോതിൽ വാഴകൃഷി നടക്കുന്നത്. വെള്ളപ്പൊക്കത്തിൽ ഈ മേഖലകളിലെ കൃഷിയിടങ്ങൾക്കുണ്ടായ നാശം പ്രാദേശിക വിപണിയിലെ ഏത്തക്കായുടെ ലഭ്യതയെയും ബാധിച്ചു. നാടൻ ഏത്തക്കുലകൾക്ക് ഗുണത്തിലും രുചിയിലും ആവശ്യക്കാർ ഏറെയാണ്. എന്നാൽ പ്രാദേശിക ഉത്പാദനം കുറഞ്ഞതോടെ വയനാട്, മഞ്ചേരി, മേട്ടുപ്പാളയം, തക്കല, ഹൊസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും പത്തനംതിട്ടയിലേക്ക് ഏത്തക്കുലകൾ എത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...