‘കേസിൽ കൂടുതൽ പേർക്ക് പങ്ക് ‘ ; ചെറുമകൻ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസിൽ ആദ്യമായി പ്രതികരിച്ച് ദേവഗൗഡ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: എൻഡിഎ സ്ഥാനാർഥിയും ചെറുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസിൽ ആദ്യമായി പ്രതികരിച്ച് മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്നും ദേവ​ഗൗഡ പറഞ്ഞു. പ്രജ്വലിനെതിരെ ആരോപണമുയർന്ന് ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് ദേവ​ഗൗഡ ആദ്യമായി പ്രതികരിക്കുന്നത്. ഈ കേസിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നടപടിയെടുക്കേണ്ടതുണ്ട്. ഞാൻ അവരുടെ പേരുകൾ പറയുന്നില്ല- എച്ച് ഡി ദേവ​ഗൗഡ പറഞ്ഞു. നിലവിൽ പ്രജ്വൽ ജർമ്മനിയിലുണ്ടെന്നാണ് കരുതുന്നത്. കേസ് വന്നതോടെ പ്രജ്വൽ വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രജ്വലിനെതിരായ ആരോപണങ്ങളിൽ നടപടിയുണ്ടാകും. എന്നാൽ രേവണ്ണയുടെ കാര്യത്തിൽ എന്താണ് ചെയ്തതെന്ന് ജനങ്ങൾ കണ്ടതാണ്. അദ്ദേഹത്തിന് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഒരു ഉത്തരവ് കൂടി കാത്തിരിക്കുകയാണെന്നും ദേവഗൗഡ പറഞ്ഞു.

പ്രജ്വലിൻ്റെ ഇരകളിൽ ഒരാളായ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഈ മാസം ആദ്യം രേവണ്ണയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. അതേസമയം, ഇരകൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്ന് ജെഡി (എസ്) പാർട്ടി ആവശ്യപ്പെട്ടു, എച്ച്‌ഡി കുമാരസ്വാമി ഇതിനകം തന്നെ അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. കർണാടക പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘമായ എസ്ഐടി ആണ് കേസ് അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

ഡിജെ ശബ്ദം താങ്ങാനായില്ല; നെഞ്ചുവേദനയെ തുടർന്ന് യുവതി മരിച്ചു

0
ലക്ക്നൗ: ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ചിരുന്ന ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത...

മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

0
ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ...

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ പ്രവർത്തനം താളം തെറ്റി

0
എറണാകുളം: ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ...