കൂടുതല്‍ ശക്തമായ ജനിതകമാറ്റം വന്ന കൊറോണ വൈറസ് പ്രത്യക്ഷപ്പെടുമെന്ന് ചൈന

For full experience, Download our mobile application:
Get it on Google Play

ബീജിങ് : കൂടുതല്‍ ശക്തമായ ജനിതകമാറ്റം വന്ന കൊറോണ വൈറസ് പ്രത്യക്ഷപ്പെടുമെന്ന് ചൈനീസ് പകര്‍ച്ചവ്യാധി വിദഗ്ധയുടെ മുന്നറിയിപ്പ്. ‘ബാറ്റ് വുമണ്‍’ എന്നറിയപ്പെടുന്ന ചൈനയിലെ വുഹാന്‍ ലാബിന്റെ മേധാവിയായ ഷി സെന്‍ഗ്ലിയാണ് ലോകത്തിന് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനിതകമാറ്റം വന്ന പുതിയ വൈറസുകള്‍ക്കൊപ്പം ജീവിക്കാന്‍ ലോകം പഠിക്കണമെന്നാണ് ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിക്കു കീഴിലെ ഹെല്‍ത്ത് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ പ്രത്യേക ഇനം വവ്വാല്‍ സാര്‍സുമായി ബന്ധമുള്ള കൊറോണ വൈറസിന്റെ പ്രകൃത്യായുള്ള സംരക്ഷണ കേന്ദ്രമാണെന്ന് പറഞ്ഞിരുന്നു. ഈ വവ്വാലുകളിലാണ് സാര്‍സ് കോവ് 2 ന് ഏറ്റവും അടുത്തു നില്‍ക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിഞ്ഞിട്ടുള്ളത്.

2013 ല്‍ ഷിയും സംഘവും നടത്തിയ ഗവേഷണത്തിനൊടുവില്‍ യുനാന്‍ പ്രവിശ്യയിലെ മോജിയാങ് ഗുഹയില്‍ നിന്നായിരുന്നു ഈ നിര്‍ണായക കണ്ടെത്തല്‍. ഈ വവ്വാലിലെ കൊറോണ വൈറസിന് സാര്‍സ് കോവ് 2 വൈറസുമായി 96 ശതമാനം ജനിതക സാമ്യതയുണ്ട്. അതേസമയം, കോവിഡിന്റെ ഡെല്‍റ്റ വകഭേദം ചൈനയില്‍ വലിയ തോതില്‍ പടര്‍ന്ന് പിടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഏതാണ്ട് 10 ചൈനീസ് പ്രവിശ്യകളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...