ഫ്രാന്‍സില്‍ നിന്ന് കൂടുതല്‍ റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ റാഫേല്‍ നാവിക വിമാനങ്ങള്‍ക്കായി ഇന്ത്യ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നിന്ന് 26 റാഫേല്‍ എം നേവല്‍ ജെറ്റുകളും മൂന്ന് അധിക സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളും വാങ്ങാനുള്ള കരാറാണ് ഇത്. ജൂലൈ 14 നും 16 നും ഇടയിലാണ് മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം. ഏകദേശം 90,000 കോടി രൂപയുടെ ഇടപാടുകളില്‍ 22 സിംഗിള്‍ സീറ്ററും നാല് ഡബിള്‍ സീറ്റര്‍ ട്രെയിനര്‍ പതിപ്പും അടങ്ങുന്ന 26 റാഫേല്‍ എം വിമാനങ്ങള്‍ ഉള്‍പ്പെടും. പ്രോജക്ട് 75 ന് കീഴിലുള്ള സ്‌കോര്‍പീന്‍ ഇടപാടിന്റെ ഭാഗമായിരിക്കും മൂന്ന് അധിക അന്തര്‍വാഹിനികള്‍ എന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളില്‍ വിന്യസിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് റാഫേല്‍ വിമാനങ്ങള്‍. ഇന്ത്യന്‍ നാവികസേനയ്ക്ക് വിമാനങ്ങളുടെയും അന്തര്‍വാഹിനികളുടെയും ക്ഷാമം നേരിടുന്നുണ്ട്. നിലവില്‍ മിഗ്-29 ഉപയോഗിക്കുന്ന ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നിവയില്‍ ഇന്ത്യന്‍ നാവികസേന ഈ വിമാനങ്ങള്‍ ഉപയോഗിക്കും. ജൂലൈ 14ന് പാരീസില്‍ നടക്കുന്ന ബാസ്റ്റില്‍ ഡേ പരേഡില്‍ മുഖ്യാതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തുന്നത്. അദ്ദേഹത്തോടൊപ്പം ഇന്ത്യന്‍ സൈന്യത്തിന്റെ പഞ്ചാബ് റെജിമെന്റിലെ സൈനികര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു സംഘം പരേഡില്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...