കെ സുധാകരന്റെ വീട്ടില്‍ നിന്ന് ‘കൂടോത്ര’ അവശിഷ്ടങ്ങള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂര്‍ നാടാലിലെ വീട്ടില്‍നിന്ന് കൂടോത്ര അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന സാധനങ്ങള്‍ കണ്ടെത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെയും കെ സുധാകരന്റെയും സാന്നിധ്യത്തില്‍ ആത്മീയ ആചാര്യനാണ് കൂടോത്രം പുറത്തെടുത്തത്. ഉണ്ണിത്താന്റെ നിര്‍ദേശപ്രകാരം മൂന്നുമാസം മുന്‍പ് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്ത് കുഴിച്ചിട്ട രൂപങ്ങളും തകിടുകളും കണ്ടെടുത്തത്. തുടര്‍ച്ചയായി ആരോഗ്യപ്രശ്‌നങ്ങള്‍ വേട്ടയാടിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് കൂടോത്ര സംശയം പങ്കുവെച്ചത് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനായിരുന്നു. പിന്നാലെ ഉണ്ണിത്താന്‍ തന്നെ എത്തിച്ച ആത്മീയ ആചാര്യന്റെ പരിശോധന നടന്നു.

കണ്ണൂര്‍ നടാലിലെ വീടിന്റെ കന്നിമൂലയില്‍ കുഴിച്ചിട്ട നിലയില്‍ തെയ്യത്തിന്റെ മാതൃകയിലുള്ള രൂപവും തകിടുകളും കണ്ടെത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും കെ സുധാകരന്റെയും സാന്നിധ്യത്തില്‍ ആയിരുന്നു കൂടോത്രം പരിശോധന. ഈ ഘട്ടത്തിലെ ഇരുവരുടെയും ശബ്ദസംഭാഷണങ്ങളും പുറത്തുവന്നു. പിന്നീടും കെ സുധാകരന് ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെ രാജ് മോഹന്‍ ഉണ്ണിത്താന്‍ ആത്മീയ ആചാര്യനെ വീണ്ടും എത്തിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ നിന്നും സമാന തകിടുകളില്‍ കണ്ടെത്തി. വിശ്വാസമായാലും അന്ധവിശ്വാസമായാലും കൂടോത്രം ചില്ലറ പൊല്ലപ്പല്ല ഉണ്ടാക്കിയത്. കോണ്‍ഗ്രസ് നടപടിയെടുത്ത ബാലകൃഷ്ണന്‍ പെരിയരയുടെ ദുര്‍മന്ത്രവാദ ആരോപണത്തിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...