Thursday, December 7, 2023 4:32 pm

രാജ്യത്തെ ശാസ്ത്രജ്ഞര്‍ ചാണകത്തെപ്പറ്റി കൂടുതൽ ഗവേഷണം നടത്തണം ; കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

ഉത്തർപ്രദേശ് : രാജ്യത്തെ ശാസ്ത്രജ്ഞര്‍ ചാണകത്തെപ്പറ്റി കൂടുതൽ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ്. “പശുവിന്റെ പാൽ, ചാണകം, മൂത്രം എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിര്‍മിക്കാൻ വലിയ സാധ്യതയുണ്ട്, ഇത് ആത്യന്തികമായി രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. 12 വൈസ് ചാൻസലര്‍മാര്‍ക്കും വെറ്റിനറി ഡോക്ടര്‍മാര്‍ക്കും വേണ്ടി തിങ്കളാഴ്ച സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

പശുക്കൾ പാൽ ഉല്പാദനം നിർത്തിയാലും അവയെ മികച്ച രീതിയിൽ പരിപാലിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ ഇത് കര്‍ഷകരെ സഹായിക്കുമെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. കൃഷിയുടെ ചെലവ് കുറഞ്ഞാൽ ഗ്രാമങ്ങളും കര്‍ഷകരും അഭിവൃദ്ധിപ്പെടും. അലഞ്ഞു തിരിയുന്ന കന്നുകാലികളാണ് ഉത്തര്‍പ്രദേശിലെ പ്രധാന പ്രശ്നം. മഹാത്മാ ഗാന്ധിയുടെയും റാം മനോഹര്‍ ലോഹ്യയുടെയും ദീൻദയാൽ ഉപാദ്ധ്യായയുടെയും ആശയങ്ങള്‍ പിന്തുടര്‍ന്നാണ് താൻ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊട്ടിയൂരിലെ സ്മാർട്ട്‌ വില്ലേജ് ഓഫീസിൽ വൈദ്യുതിയെത്തും ; സര്‍ക്കാര്‍ ഉത്തരവിറക്കി

0
കണ്ണൂർ : കൊട്ടിയൂരിലെ സ്മാർട്ട് വില്ലേജിലേക്ക് വൈദ്യുതിയെത്തിക്കാൻ 1.2 ലക്ഷം...

ആം ആദ്മി പാർട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി പാർട്ടി അവസാനിപ്പിച്ചു

0
കൊച്ചി: ആം ആദ്മി പാർട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി പാർട്ടി...

ഇ.പി.ജയരാജൻ വധശ്രമക്കേസില്‍ കെ.സുധാകരന്‍റെ ഹർജി തളളി : മാനനഷ്ടക്കേസിൽ 3.43 ലക്ഷം കെട്ടിവെക്കണമെന്ന് കോടതി

0
കണ്ണൂര്‍ : കെ.സുധാകരന്‍റെ പാപ്പർ ഹർജി തളളി. മാനനഷ്ടക്കേസിൽ 3.43 ലക്ഷം...