അയ്യപ്പ ഭക്തര്‍ക്ക് കൂടുതൽ സേവനം ഒരുക്കണം ; അയ്യപ്പ സേവാ സംഘം

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് കൂടുതൽ സൗകര്യങ്ങളും കരുതലും അയ്യപ്പ ഭക്തർക്ക് നൽകണമെന്നും അഖില ഭാരത അയ്യപ്പ സേവ സംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി വിജയകുമാർ ആവശ്യപ്പെട്ടു. വടശ്ശേരിക്കര ചെറുക്കാവ് ആഡിറ്റോറിയത്തിൽ കൂടിയ അയ്യപ്പ സേവ സംഘം കേരള സംസ്ഥാന പ്രവർക സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യാത്ര വഴിയിലെ ഹോട്ടലുകൾ ഭക്തർക്ക്‌ പ്രാഥമിക കൃത്യങ്ങൾ നടത്തുന്നതിന് സൗകര്യം നൽകുന്നില്ല. ളാഹ ഉൾപ്പെടെ ഉള്ള സ്ഥലത്തെ സ്ഥലവാസികൾക്ക് മനുഷ്യ വിസർജ്ജ്യങ്ങൾ വളരെ ബുദ്ധിമുട്ടുണ്ടടക്കുന്നു. ഹോട്ടലുകൾക്ക് ലൈസൻസു ലഭിക്കാൻ ശുചിമുറികൾ നിർബദ്ധമായിരിക്കെ വീടുകളുടെ ശുചിമുറികൾ ഉദ്യോഗസ്ഥരെ കാണിച്ച് ലൈസൻസു നേടുകയുമാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പ സേവ സംഘം പമ്പയുംസന്നിധാനവും ഒഴിച്ചുള്ള 32 സ്ഥലങ്ങളിൽഭക്തർക്ക് അന്നദാനംഉൾപ്പെടെ സേവനം നൽകുമെന്നും പമ്പയിലും സന്നിധാനത്തും എല്ലാവർഷവും നടക്കുന്നപോലെയുള്ള സേവനങ്ങൾ ഭക്തർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടി. മോഹനൻ കൊടകര, സ്വാമി പവനപുത്രദാസ്, സംസ്ഥാന സെക്രട്ടറി മോഹൻ കെ. നായർ, വൈസ് പ്രസിഡന്റുമാരായ പ്രസാദ് കുഴികാല, വി കെ രാജഗോപാൽ, സുരേഷ് കൈപ്പട, സോമശേഖരൻ മുകുന്ദപുരം, സെക്രട്ടറിമാരായ സി കെ ബാലൻ, രാജൻ ആനച്ചാൽ, ബാബു കല്ലുത്തറ, ബി ഗിരിശങ്കർ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സതീഷ് കെ പണിക്കർ, പി ആർ ബാലൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...

രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

0
കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...