പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ കായികാധ്യാപകനെതിരെ പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ കായികാധ്യാപകനെതിരെ പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ. വടക്കഞ്ചേരി വടക്കേക്കര സ്വദേശി എബിക്കെതിരെയാണ് പാലക്കാട്‌ നഗരത്തിലെ സ്കൂളിലെ വിദ്യാർത്ഥികൾ സമാന പരാതികൾ നൽകിയിരിക്കുന്നത്. കസബ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമാര്യാദയായി പെരുമാറിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ കായികാധ്യാപകൻ എബിക്കെതിരെയാണ് കൂടുതൽ വിദ്യാർത്ഥികൾ പരാതി നൽകിയിരിക്കുന്നത്. ഒരു വർഷം മുൻപാണ് കേസിനാസ്‌പദമായ സംഭവം. ശിശു സംരക്ഷണ സമിതി സ്‌കൂൾ കേന്ദ്രീകരിച്ചു നടത്താറുള്ള സ്പെഷൽ കൗൺസലിങിനിടെയാണു പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്. നഗരത്തിലെ സ്‌കൂളിൽ ഒരു വർഷത്തോളം താൽക്കാലിക തസ്തികയിൽ കായികാധ്യാപകനായിരുന്നു ഇയാൾ.

കുട്ടികളെ ഗ്രൗണ്ടിലേക്ക് അയക്കുമ്പോൾ മോശമായി പെരുമാറിയെന്നും സ്പ‌ർശിച്ചെന്നുമാണ് കുട്ടി നൽകിയിട്ടുള്ള മൊഴി. സംഭവത്തിൽ ശിശു സംരക്ഷണ സമിതിയുടെ നിർദേശ പ്രകാരം കസബ പോലീസ് കേസെടുത്തു പ്രതിയെ നാലു ദിവസങ്ങൾക്കു മുൻപ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റു വിദ്യാർത്ഥികളും സമാനമായ പരാതികൾ അധ്യാപകനെതിരെ നൽകിയത്. വിദ്യാർത്ഥികൾക്കെതിരായ ലൈംഗികാതിക്രമത്തിൽ എബിക്കെതിരെ കസബ പോലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. എബി പഠിപ്പിച്ചിരുന്ന സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് ശിശുക്ഷേമ സമിതി കൗൺസിലിങ്‌ നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...