Wednesday, July 2, 2025 4:56 pm

സത്രം-പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് എത്തിയത് 1.30 ലക്ഷത്തിലേറെ തീർഥാടകർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഈ മണ്ഡല, മകര വിളക്ക് കാലത്ത് സത്രം-പുല്ലുമേട് പരമ്പരാഗത കാനനപാത വഴി കാൽനടയായി സന്നിധാനത്ത് എത്തിയത് 1.30 ലക്ഷത്തിലേറെ തീർഥാടകർ. നവംബർ 16 മുതൽ ജനുവരി 15 വരെ 1,30,046 പേരാണ് സത്രം വഴി ദുർഘടമായ കാനനപാതയിറങ്ങി ശബരിമല സന്നിധാനത്ത് എത്തിയത്. എന്നാൽ 6161 പേർ മാത്രമാണ് ഇതുവഴി മടങ്ങിയത്. പുല്ലുമേട് വഴിയുള്ള യാത്ര ജനുവരി 19 വരെ തുടരും. ഇടുക്കി ജില്ലയിലെ സത്രത്തിൽനിന്ന് രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ടോക്കൺ നൽകിയാണ് തീർഥാടകരെ കാനനപാതയിലേക്ക് പ്രവേശിപ്പിക്കുന്നത്. മകരവിളക്ക് കാലത്ത് ഇത് 12 മണി വരെയാക്കി. പാണ്ടിത്താവളം ഉരൽക്കുഴിയിലെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ ടോക്കൺ പരിശോധിച്ചാണ് ഇവരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. തിരിച്ച് പാണ്ടിത്താവളം ഉരൽക്കുഴിയിൽനിന്ന് രാവിലെ എട്ട് മണി മുതൽ 11 മണി വരെയാണ് മടക്കയാത്ര അനുവദിക്കുന്നത്. മകരവിളക്കിന് ഇത് രണ്ട് മണി വരെയായിരുന്നു. വനംവകുപ്പിന്റെ സംഘം പാത പരിശോധിച്ച് വന്യമൃഗ സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് തീർഥാടകർക്ക് കാനനപാതയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നത്.

ഉരൽക്കുഴി മുതൽ പോടൻപ്ലാവ് വരെ 800 മീറ്റർ ദൂരം വനം വകുപ്പ് ട്യൂബുകൾ സ്ഥാപിച്ച് വെളിച്ചം നൽകിയിട്ടുണ്ട്. അത് കഴിഞ്ഞ് കഴുതക്കുഴിയിൽ വനം വകുപ്പിന്റെ ക്യാമ്പ് ഉണ്ട്. ഇവിടെ തീർഥാടകർക്ക് നാരങ്ങവെള്ളവും കുടിവെള്ളവും നൽകുന്നു. അത് കഴിഞ്ഞ് ഉപ്പുപാറയിൽ വനം വകുപ്പിന്റെ തന്നെ കഞ്ഞിയും ചായയും ലഘുഭക്ഷണവും വിൽപനയുണ്ട്. അത് പിന്നിട്ടാൽ സത്രത്തിലെത്തും. ഉരൽക്കുഴി, ഉപ്പുപാറ എന്നിവിടങ്ങളിൽ വനം വകുപ്പ് ജീവനക്കാർക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. യാത്രയ്ക്കിടയിൽ സുഖമില്ലാതാവുന്ന സ്വാമിമാരെ സ്ട്രക്ചർ ഉപയോഗിച്ച് സന്നിധാനത്ത് ആശുപത്രിയിൽ എത്തിക്കാനുള്ള വനം വകുപ്പ്, ഫയർ ഫോഴ്‌സ്, എൻഡിആർഎഫ് എന്നിവരുടെ യൂനിറ്റ് പാണ്ടിത്താവളത്തിലുണ്ട്. ഇത്തവണ പാണ്ടിത്താവളത്ത് ആനയിറങ്ങി ഷെഡുകളും മറ്റും തകർത്തെങ്കിലും തീർഥാടകർക്ക് ഭീഷണിയുണ്ടായില്ല.
ഇതിന് പുറമെ അഴുത, മുക്കുഴി പരമ്പരാഗത കാനനപാത വഴിയും ധാരാളം പേർ കാൽനടയായി സന്നിധാനത്ത് എത്തുന്നു. എരുമേലിയിൽ നിന്ന് കാനന പാതയിലൂടെ വരുന്നവർക്ക് വനം വകുപ്പ് ഇത്തവണ പ്രത്യേക പാസ് അനുവദിച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

0
ധാക്ക: കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ്...

പരുമല റോഡിലെ വെള്ളക്കെട്ട് ; വലഞ്ഞ് വ്യാപാരികളും യാത്രക്കാരും

0
പരുമല : ചെറിയ മഴപെയ്താൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം ; ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി

0
ആലപ്പുഴ : കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ...

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്ന് കെപിസിസി

0
തിരുവനന്തപുരം: കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം...