ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം കേസുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം കേസുകൾ രജിസ്റ്റർ ചെയ്തു. കോട്ടയം, എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികളാണ് പരാതിക്കാർ. കോട്ടയം നീലിമംഗലം സ്വദേശിനി ഫെബാമേരി, സുഹൃത്തുക്കളായ റെൻസി, ഫഹദ് എന്നിവർക്കെതിരെയാണ് കേസുകൾ. കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ദുബായ് വിമാനത്താവളങ്ങളിലും ആശുപത്രികളിലും ജോലി വാഗ്ദാനം ചെയ്താണ് ഉദ്യോഗാർഥികളെ സമീപിച്ചതെന്നാണ് പരാതി. വിസയും നിയമന രേഖകളും നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ വാങ്ങിയതായും പിന്നീട് നൽകിയ ഓഫർ ലെറ്ററുകളും വിസയും വ്യാജമാണെന്ന് തിരിച്ചറിഞ്ഞതായും പരാതിക്കാർ പറയുന്നു.

പരാതിക്കാർ പറയുന്നതനുസരിച്ച്, ജോലി ലഭിക്കുമെന്ന വിശ്വാസത്തിൽ പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയായിരുന്നു. പിന്നീട് രേഖകളിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് വിവിധ പോലീസ് സ്റ്റേഷനുകളിലും കേരള പോലീസ് ആസ്ഥാനത്തും പരാതി നൽകി. തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ടെന്നും ഇതുവരെ 40-ലധികം പേർ ഗ്രൂപ്പിൽ ചേർന്നിട്ടുണ്ടെന്നും പരാതിക്കാർ പറയുന്നു. കൂടുതൽ പേർ മുന്നോട്ട് വരുന്നതോടെ കേസുകളുടെ എണ്ണവും വർധിക്കാനിടയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും കൂട്ടപരാതി നൽകാനുള്ള തയ്യാറെടുപ്പിലാണെന്നും അവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...