ലോക്ക്ഡൗണ്‍ : ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കായി 3000ത്തിലധികം സ്കൂള്‍ കെട്ടിടങ്ങള്‍ കൈമാറും

For full experience, Download our mobile application:
Get it on Google Play

റിയാദ് : കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി സൗദിയില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. തൊഴിലാളികളുടെ താമസ സൗകര്യത്തിനായി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന് 3,445 സ്‌കൂള്‍ കെട്ടിടങ്ങള്‍ കൈമാറാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ.ഹമാദ് ബിന്‍ മുഹമ്മദ് അല്‍ ഷെയ്ഖ്  നിര്‍ദ്ദേശിച്ചു.

വിവിധ പ്രവിശ്യകളിലെയും സബ് ഗവര്‍ണറേറ്റുകളിലെയും 47 വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴിലെ 3,313 സ്‌കൂള്‍ കെട്ടിടങ്ങളും സാങ്കേതിക വിദ്യാഭ്യാസ, തൊഴില്‍ പരിശീലന കോര്‍പ്പറേഷന് കീഴിലെ 132 കെട്ടിടങ്ങളുമാണ് തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന് കൈമാറുന്നത്. മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട സൗകര്യങ്ങളുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അടിയന്തര കമ്മറ്റി രൂപീകരിച്ചിരുന്നു. 60,000 മുറികളാണ് കെട്ടിടങ്ങളില്‍ ഉള്ളത്. രണ്ടര ലക്ഷം തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.

എല്ലാ പ്രവിശ്യയിലെയും ലേബര്‍ ക്യാമ്പുകളിലെ സ്ഥിതിഗതികള്‍ കമ്മറ്റി പരിശോധിക്കുന്നുണ്ട്. ലേബര്‍ ക്യാമ്പ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമാവലി മന്ത്രാലയം പരിഷ്‌കരിച്ചിട്ടുണ്ടെന്നും ലേബര്‍ ക്യാമ്പിലെ പരാതികളും നിയമ ലംഘനങ്ങളും ഏകീകൃത നമ്പരായ 940ല്‍ വിളിച്ച് അറിയിക്കണമെന്നും ഡോ.അഹ്മദ് അല്‍ഖത്താന്‍ പറഞ്ഞു. പൗരന്‍മാരുടെയും വിദേശികളുടെയും പരാതികളില്‍ കമ്മറ്റി വേണ്ട നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....