Thursday, April 25, 2024 11:12 pm

ആലപ്പുഴയില്‍ 35000ത്തില്‍ കൂടുതല്‍ ഇരട്ട വോട്ടുകള്‍ ; കള്ളവോട്ട് തടയണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലപ്പുഴയിലെ ഇരട്ട വോട്ട് വിഷയത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ ഇരട്ട വോട്ടുകള്‍ പോള്‍ ചെയ്യാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇരട്ടവോട്ട് സംബന്ധിച്ച് യുഡിഎഫ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ മാത്രം 35000ത്തില്‍ കൂടുതല്‍ ഇരട്ട വോട്ടുകള്‍ ഉള്ളതായും അവയില്‍ 711ഓളം ഒരേ വോട്ടര്‍ ഐഡി കാര്‍ഡുള്ളവരാണെന്നും യുഡിഎഫ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഇതിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഇലക്ഷന്‍ കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. യുഡിഎഫിന്റെ ആക്ഷേപം പൂര്‍ണ്ണമായി നിഷേധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. യുഡിഎഫ് തെളിവായി സമര്‍പ്പിച്ച ഇരട്ട വോട്ടുകളുടെ പട്ടിക ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇരട്ട വോട്ടുകള്‍ ചെയ്യാതിരിക്കുവാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

0
 തിരുവനന്തപുരം  : വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ...

കർണാടകയിലെ മുസ്‌ലിം സംവരണ നീക്കം രാജ്യത്തെ ഇസ്‌ലാമികവൽക്കരിക്കാനുള്ള കോൺഗ്രസ് അജണ്ട ; യോഗി ആദിത്യനാഥ്

0
ലഖ്‌നൗ: കർണാടകയിൽ ഒബിസി ക്വാട്ടയിൽ നിന്ന് മുസ്‌ലിങ്ങള്‍ക്ക് സംവരണം നൽകാനുള്ള കോൺഗ്രസിൻ്റെ...

അടിയന്തര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജലവിതരണം മുടങ്ങും

0
തിരുവനന്തപുരം : അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900എം എം...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സാമൂഹ്യ...

0
റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ച...