അബുദാബി : ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 6487 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 137,706 ആയി. 86 മലയാളികളടക്കം 693 പേരാണ് ഇതുവരെ ഗള്‍ഫ് നാടുകളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സൗദി അറേബ്യയില്‍ 54,752 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 312 പേര്‍ മരിച്ചു. ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണം 32,604 ആയി. 15 മരണങ്ങളാണ് കൊവിഡ് മൂലം ഖത്തറില്‍ ഉണ്ടായിട്ടുള്ളത്. കുവൈത്തില്‍ 14,850 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 112 പേര്‍ മരണപ്പെട്ടു. 6,956 പേര്‍ക്കാണ് ബഹ്‌റൈനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ മരിച്ചു. ഒമാനില്‍ 5,186 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇവിടെ കൊവിഡ് മൂലമുള്ള മരണസംഖ്യ 22 ആയി.
ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 6000 ത്തിലധികം പേര്‍ക്ക് രോഗം ; കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചത് 86 മലയാളികള്‍
RECENT NEWS
Advertisment