13 ദിവസം കൊണ്ട് സന്നിധാനത്തെത്തിയത് 7 ലക്ഷത്തിലധികം തീർത്ഥാടകർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡലകാലം 13ആം ദിനം പിന്നിടുമ്പോൾ ഏഴ് ലക്ഷത്തിലധികം തീർത്ഥാടകരാണ് ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയത്. 54,000 പേരാണ് ഇന്നലെ മാത്രം വെര്‍ച്വല്‍ ക്യു വഴി ദർശനം നടത്തിയത്. വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. ഇന്നലെ വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 51,308 പേരിൽ രാവിലെ 9 ആയപ്പോഴേക്കും 18,308 പേർ ദർശനം നടത്തി. പുലർച്ചെ 3ന് നട തുറക്കുമ്പോഴാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. വെർച്വൽ ക്യു ബുക്ക് ചെയ്യാതെ വരുന്നവർക്ക് തിരിച്ചറിയൽ രേഖ കാണിച്ചാൽ സന്നിധാനത്തേക്ക് പോകാൻ സ്പോട് ബുക്കിംഗ് പാസ് നൽകുന്നുണ്ട്. ഇതു പ്രയോജനപ്പെടുത്തി ദിവസം 8500 മുതൽ 9000 പേർ വരെ എത്തുന്നുണ്ട്. ഈ തീർത്ഥാടന കാലത്ത് ഏറ്റവും അധികം തിരക്ക് അനുഭവപ്പെട്ട ശനിയാഴ്‌ച്ച വെർച്വൽ ക്യു വഴി മാത്രം എഴുപതിനായിരം പേരാണ് ദർശനം നേടിയത്. അതേസമയം വരും ദിവസങ്ങളിലും തിരക്ക് വർധിക്കുമെന്നും പ്രതിദിനമെത്തുന്ന ഭക്തരുടെ എണ്ണം 90,000 വരെയാകാമെന്നുമാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...