കൂടുതല്‍ ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്റ്റോപ്പ് അനുവദിക്കണം : ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി: വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും കൂടുതല്‍ ട്രെയിനുകള്‍ക്ക് വൈക്കം റോഡ് (ആപ്പാച്ചിറ) സ്റ്റോപ്പ് അനുവദിക്കണമെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. കോട്ടയം-എറണാകുളം റൂട്ടിലെ പ്രധാന സ്റ്റേഷന്‍ ആണ് ഇത്. മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച്‌ ബസ്റ്റോപ്പിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ആദര്‍ശ സ്റ്റേഷന്‍ കൂടിയാണിത്. ദിവസേന അമ്പതോളം ട്രെയിനുകള്‍ ഇതിലൂടെ കടന്നു പോകുന്നുണ്ട്. ഏതാനും ചില ട്രെയിനുകള്‍ക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പ് ഉള്ളത്.

എന്നാല്‍ നിത്യയാത്രയ്ക്ക് ആശ്രയിക്കാവുന്ന വേണാട്, വഞ്ചിനാട്, പരശുറാം, മലബാര്‍ തുടങ്ങിയ ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പില്ല. ബാംഗ്ലൂര്‍ – ചെന്നൈ തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകളില്‍ യാത്ര കഴിഞ്ഞ് എത്തുന്നവര്‍ കോട്ടയത്ത് എറണാകുളം ബസ്സിലോ ടാക്സിയിലോ വേണം വീട്ടിലെത്താന്‍. എന്നാല്‍ ടാക്സി സൗകര്യമുള്ള സ്റ്റേഷനാണ് വൈക്കം റോഡ്. കോടികള്‍ മുടക്കി നവീകരിച്ച സ്റ്റേഷന്‍റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യോഗത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ: ഫ്രാന്‍സീസ് തോമസ്, ജയിംസ് കുര്യന്‍, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ്, ജില്ലാ സെക്രട്ടറിമാരായ പ്രൊഫ: സി. എ അഗസ്റ്റ്യന്‍ ചിറയില്‍, ജോര്‍ജ് മരങ്ങോലി, പാപ്പച്ചന്‍ വാഴയില്‍, അനില്‍ കാട്ടാത്തു വാലയില്‍, തോമസ് പോള്‍ കുഴി കണ്ടത്തില്‍, സി.കെ.ബാബു ചിത്രാഞ്ജലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....