കണ്ണൂര്‍: മോറിസ്‌കോയിന്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളിലൊരാള്‍ കണ്ണൂരില്‍ പിടിയിലായി. കോയമ്പത്തൂര്‍ സിദ്ധാപുത്തൂര്‍ സ്വദേശി പി.കെ.രഞ്ജിത്തിനെയാണ് (47) പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ തറവാട് വീട് കണ്ണൂര്‍ കല്യാശേരിയിലാണ്. കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്‌പി പി.പി സദാനന്ദനാണ് പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ അറസ്റ്റു ചെയ്തത്. എല്‍.ആര്‍ ട്രേഡിങ് നെറ്റ് വര്‍ക്ക് പിരമിഡില്‍ ഒന്നാം സ്ഥാനത്ത് ഇയാളും രണ്ടാം സ്ഥാനത്ത് മലപ്പുറം പൂക്കോട്ടു പാടം സ്വദേശി നിഷാദ് കിളിയടുക്കലുമാണ്.
എ.ആര്‍ ട്രേഡിങ് ഓഫീസില്‍ മാനേജരായും രഞ്ജിത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്‌ളീഷ് ഭാഷയിലും സാങ്കേതിക വിദ്യയിലും പ്രാവീണ്യമുള്ള രഞ്ജിത്ത് നിഷാദിനൊപ്പം ചേര്‍ന്ന് തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു. നേരത്തെ സ്‌പോക്കണ്‍ ഇംഗ്‌ളീഷ് അദ്ധ്യാപകനായിരുന്ന ഇയാള്‍ സ്റ്റഡി മോജോയെന്ന പേരില്‍ ഇ-ലേണിങ് ആപ്‌ളിക്കേഷന്‍ തയ്യാറാക്കി അതു വാഗ്ദ്ധാനം ചെയ്താണ് ട്രേഡിങ് കമ്പനി രൂപീകരിച്ചു കോടികള്‍ പിരിച്ചെടുത്തത്.
പിന്നീടാണ് മോറിസ്‌കോയിന്‍ വാഗ്ദ്ധാനവുമായി രംഗത്തെത്തിയത്. ഈ കേസില്‍ നേരത്തെ കണ്ടെത്തിയ 36 കോടിക്ക് പുറമേ പ്രതികളുടെ ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചതായും അസി. പോലീസ് കമ്മീഷണർ പി.പി സദാനന്ദന്‍ അറിയിച്ചു. കണ്ണൂര്‍ ഡി.എച്ച് ക്യൂ എസ്‌ഐ ഡിജേഷ്, പ്രബോഷനറി എസ്‌ഐ ആല്‍ബി. സിറ്റി എസ്‌ഐ സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.