വീണ്ടും ബോംബ് ഭീഷണി ; മോസ്‌കോ-ഗോവ വിമാനം ഉസ്ബക്കിസ്ഥാനിലേക്ക് തിരിച്ച് വിട്ടു, 11 ദിവസത്തിനിടെ ഇത് രണ്ടാം തവണ

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന വിമാനത്തിന് ബോംബ് ഭീഷണി. 238 യാത്രക്കാരുമായെത്തിയ അസൂര്‍ എയറിന്‍റെ ചാര്‍ട്ടേഡ് വിമാനത്തിനാണ് ഭീഷണി. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ വിമാനം ഉസ്‌ബെക്കിസ്ഥാനിലേക്ക് തിരിച്ചുവിട്ടു. അസൂര്‍ എയറിന്‍റെ AZV2463 എന്ന വിമാനം ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലര്‍ച്ചെ 4.15ന് ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. ദബോലിം വിമാനത്താവള ഡയറക്ടര്‍ക്ക് പുലര്‍ച്ചെ 12.30ന് ഇമെയിലിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

റഷ്യയിലെ പെര്‍ം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഗോവയിലേക്ക് തിരിച്ചതായിരുന്നു വിമാനം. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് വിമാനം ഉസ്‌ബെക്കിസ്ഥാനിലേക്ക് തിരിച്ചുവിട്ടെന്നും രണ്ട് കുട്ടികളും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 238 യാത്രക്കാരാണ് വിമാനത്തിലുള്ളതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. 11 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയരുന്നത്. ഈ മാസം ഒമ്പതിന് ഗുജറാത്തിലെ ജാംനഗറില്‍ മോസ്‌കോ-ഗോവ വിമാനം അടിയന്തരമായി ഇറക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനം സുരക്ഷിതമെന്ന് അധികൃതര്‍ വ്യക്തമാക്കി. 240-ലധികം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാരെയും ഇറക്കി വിമാനം പരിശോധിച്ചിരുന്നു.

മോസ്‌കോയില്‍ നിന്ന് ഗോവയിലേക്കുള്ള അസൂര്‍ എയര്‍ വിമാനത്തില്‍ ബോംബ് ഭീഷണി ഉണ്ടായതായി ഇന്ത്യന്‍ അധികൃതര്‍ എംബസിയെ അറിയിച്ചതായി റഷ്യന്‍ എംബസി സ്ഥിരീകരിച്ചിരുന്നു. വിമാനം ജാംനഗര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ബേസില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. അധികൃതര്‍ വിമാനത്തിന്‍റെ പരിശോധന നടത്തുകയാണ് എന്നായിരുന്നു എംബസിയുടെ അറിയിപ്പ്. നേരത്തെ ഒരു രാജ്യാന്തര വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന് ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ഇമെയില്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി. ഇതുകൂടാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥരും കലക്ടറും പോലീസും സൂപ്രണ്ടും വിമാനത്താവളത്തിലെത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ചു ; പ്രധാന...

0
കരൂർ : തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കരൂർ സന്ദർശനത്തിനിടെ...

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയ 3000-ത്തിലധികം സ്കൂൾ അധ്യാപകരെ പിരിച്ചുവിടാൻ ബിഹാർ സർക്കാർ

0
പറ്റ്ന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ...

പട്ടാപ്പകൽ വാഴക്കുല മോഷണം : രണ്ട് പേർ പിടിയിൽ

0
കൊല്ലം: പട്ടാപ്പകൽ കൃഷിയിടത്തിൽ അതിക്രമിച്ചു കടന്നുകയറി ശരവേഗത്തിൽ വാഴക്കുലകൾ മോഷ്ടിച്ചു കടന്നുകളയുന്ന...

ഇറാനു മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക ; ലക്ഷ്യം ഇറാന്‍റെ സാമ്പത്തിക അടിത്തറ...

0
വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം നിലനിൽക്കെ ഇറാനു മേൽ പുതിയ ഉപരോധം...