കോന്നിയിൽ മുസ്ലിം പള്ളി സെക്രട്ടറിക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ ജമാ അത്ത് മുസ്ലിം പള്ളി സെക്രട്ടറിക്ക് വെട്ടേറ്റു. കോന്നി ടൗൺ പള്ളി ജമാ അത്ത് സെക്രട്ടറി അൻസിയ മൻസിൽ കാസിം കോന്നി (65)നാണ് വെട്ടേറ്റത്. സെക്രട്ടറിയുടെ വിരലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിയായ കോന്നി വട്ടക്കാവ് സ്വദേശി മേലേവീട്ടിൽ ജോതിഷ് (44)നെ കോന്നി പോലീസ് പിടികൂടി കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

രണ്ട് മാസങ്ങൾക്ക് മുൻപ് സംഭവത്തിൽ പ്രതിയായ ജ്യോതിഷ് പള്ളിമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ പോറൽ ഏൽപ്പിച്ചിരുന്നു. ഇത് സി സി റ്റി വി ദൃശ്യങ്ങളിൽ പതിയുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പള്ളി സെക്രട്ടറി ജ്യോതിഷിന് എതിരെ കോന്നി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് ശേഷം ഈ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ പ്രതി ജോതിഷ് പള്ളിമുറ്റത്തേക്ക് വരികയും ഇവിടേക്ക് കയറി വന്നത് എതിർത്ത സെക്രട്ടറി കാസിം കോന്നിയെ കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയും ആയിരുന്നു. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. പരിക്കേറ്റ കാസിം കോന്നി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...