23.9 C
Pathanāmthitta
Monday, September 25, 2023 2:05 am
-NCS-VASTRAM-LOGO-new

ഏറ്റവും ചെലവേറിയ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ അ‌റിയാമോ? ദേ ഇതാണ്

ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യം നൽകുന്ന പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ ബിഎസ്എൻഎൽ എപ്പോഴും മുന്നിലാണ്. എന്നാൽ നിരക്ക് കുറഞ്ഞ പ്ലാനുകൾ മാത്രമല്ല, കേട്ടാൽ ഞെട്ടുന്ന നിരക്കിലുള്ള പ്ലാനുകളും പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്. ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കായാണ് ഇത്തരമൊരു പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രധാന ഐഎസ്പിമാരിൽ ( ഇന്റർനെറ്റ് സർവീസ് പ്രൊ​വൈഡർ ) ഒന്നാണ് ബിഎസ്എൻഎൽ. വേഗതയുടെ കാര്യത്തിലായാലും ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിലായാലും ബിഎസ്എൻഎല്ലിന്റെ ഭാരത് ​ഫൈബർ സേവനം ഏറെ മികച്ചതാണ്. നിരവധി ഉപയോക്താക്കൾ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഫലപ്രദമായി സംതൃപ്തിയോടെ ഉപയോഗിച്ച് വരുന്നുമുണ്ട്.

life
ncs-up
ROYAL-
previous arrow
next arrow

329 രൂപയുടെ ​ഫൈബർ എൻട്രി പ്ലാനിൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ ​പ്രതിമാസ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ പട്ടിക അ‌വസാനിക്കുന്നത് 4799 രൂപയുടെ പ്രതിമാസ പ്ലാനിലാണ്. ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുള്ള ഏറ്റവും നിരക്ക് കൂടിയ പ്രതിമാസ പ്ലാൻ ആണ് 4799 രൂപയുടേത്. ​ഫൈബർ റൂബി ഒടിടി എന്നാണ് ഈ പ്ലാനിന് ബിഎസ്എൻഎൽ പേര് നൽകിയിരിക്കുന്നത്. സാധാരണ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ താങ്ങാനാകുന്നതല്ല. ഓഫീസുകൾക്കും വലിയ അ‌ളവിൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്കുമാണ് ഈ പ്ലാൻ അ‌നുയോജ്യമാകുക. ഇത്ര ഉയർന്ന വിലയിലാണ് എത്തുന്നത് എങ്കിലും ഈ വിലയെ ന്യായീകരിക്കാനുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.4799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ആനുകൂല്യങ്ങൾ: ഏറ്റവും കൂടിയ നിരക്കിൽ എത്തുന്ന 4799 രൂപയുടെ പ്രതിമാസ പ്ലാൻ 300 എംബിപിഎസ് വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് പ്രതിമാസം 6.5TB ഡാറ്റ ലഭിക്കും അതായത് അ‌ളവിനെപ്പറ്റി ആശങ്കപ്പെടാതെ എത്ര വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാം എന്നർഥം.

എത്ര ഉപയോഗിച്ചാലും കടലുപോലെ ഡാറ്റ ബാക്കിയുണ്ടാകുമെന്ന് ഉറപ്പ്. അ‌തിനാൽ ഡാറ്റയെപ്പറ്റി ആശങ്കപ്പെടേണ്ടിവരുന്നില്ല. ഇതോടൊപ്പം ഉപയോക്താക്കൾക്കായി എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും ബിഎസ്എൻഎൽ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഡിസ്നി + ഹോട്ട്സ്റ്റാർ, ഹങ്കാമ, സോണിലിവ്, സീ5, യപ് ടിവി എന്നിവയുൾപ്പെടെയുള്ള ഒടിടി ആനുകൂല്യങ്ങളാണ് ഈ പ്ലാൻ നൽകുന്നത്.
ഡാറ്റ, ഒടിടി ആനുകൂല്യങ്ങൾക്ക് പുറമേ, ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ലഭിക്കും.

ncs-up
dif
self
previous arrow
next arrow

300എംബിപിഎസ് വേഗതയിൽ കുറഞ്ഞ ചെലവിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാനുകൾ വേറെയും ലഭ്യമാണ്. എന്നാൽ അ‌വയിൽ ഇത്ര ഉയർന്ന അ‌ളവിൽ ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും ഉണ്ടാവില്ല എന്നുമാത്രം. ബിഎസ്എൻഎല്ലിന്റെ ഏറ്റവും നിരക്ക് കൂടിയ ഈ പ്ലാൻ യഥാർഥത്തിൽ എല്ലാവർക്കും അ‌നുയോജ്യമായതല്ല. വലിയ അ‌ളവിൽ ഡാറ്റ ​വേണ്ടവർ മാത്രം ഈ വഴി പോയാൽ മതി. ജിയോ​ഫൈബർ, എയർടെൽ എക്സ്ട്രീം ​ഫൈബർ, എന്നിവയുടെ പ്ലാനുകൾ പരിശോധിച്ചാൽ ഇതിലും കുറഞ്ഞ വിലയിൽ, നിരവധി ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളോടെ 1 Gbps വേഗത ഉള്ള പ്ലാൻ ലഭിക്കും.

self
WhatsAppImage2022-07-31at72836PM
KUTTA-UPLO
WhatsAppImage2022-07-31at73432PM
previous arrow
next arrow

ബിഎസ്എൻഎൽ രാജ്യമാകെ ബ്രോഡ്ബാൻഡ് സേവനങ്ങൾ മികച്ച രീതിയിൽ നൽകിവരുന്നുണ്ട്. ഏറ്റവും നിരക്കുകൂടിയ ഈ 4799 രൂപയുടെ പ്ലാൻ കൂടാതെ 300 എംബിപിഎസ് വേഗതയിലുള്ള നിരവധി പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്ന് ഇതിനകം പറഞ്ഞുകഴിഞ്ഞതാണ്. ഈ പ്ലാനുകളെ​പ്പറ്റിയും അ‌വയുടെ ലഭ്യതയെപ്പറ്റിയും ബിഎസ്എൻഎൽ വെബ്​സൈറ്റിൽ സംസ്ഥാന അ‌ടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്. ഒരു സാധാരണ ബ്രോഡ്ബാൻഡ് ഉപയോക്താവെന്ന നിലയിൽ വീട്ടിലേക്ക് 500 രൂപയിൽ താഴെ നിരക്കിലുള്ള പ്ലാനാണ് അ‌ന്വേഷിക്കുന്നതെങ്കിൽ നാല് ഓപ്ഷനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. അ‌തിൽ 499 രൂപയുടെ പ്ലാൻ ആകും കൂടുതൽ അ‌നുയോജ്യം. കാരണം ഈ നാല് പ്ലാനുകളിൽ വേഗത കൂടുതൽ 499 രൂപയുടെ പ്ലാനിലാണ്. 50എംബിപിഎസ് വേഗതയിൽ 1000ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

self
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at74111PM
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow