ഏറ്റവും ജനപ്രീത്രിയുള്ള തെന്നിന്ത്യൻ നായിക ? പട്ടിക പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഏത് മേഖയെടുത്താലും ജനപ്രീത്രി സിനിമാ താരങ്ങള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടാറുണ്ട്. അതുകൊണ്ടുതന്നെ ജനപ്രീതിയില്‍ എത് സിനിമാ താരമാണ് മുന്നില്‍ എന്ന് മനസിലാക്കുന്നതും കൗതുകമുള്ളതാണ്. ജനപ്രീതിയില്‍ ഓരോ മാസവും മുന്നിലുള്ള താരങ്ങളുടെ പട്ടിക മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പങ്കുവെയ്ക്കാറുണ്ട്. സെപ്റ്റംബറില്‍ ജനപ്രീതിയില്‍ മുന്നിലുള്ള തെന്നിന്ത്യൻ സിനിമ നായികമാരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ ഒന്നാം സ്ഥാനത്ത് നയൻതാരയാണ്. ജവാന്റെ വിജയത്തിളക്കം പുതിയ മാസത്തിലും താരത്തിന് അനുകൂലമായി എന്ന് വേണം കരുതാൻ. നയൻതാര നായികയായി ഇരൈവൻ എന്ന സിനിമയും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

ജയം രവി നായകനായി എത്തിയ ചിത്രമായ ഇരൈവനും നായിക എന്ന നിലയില്‍ നടി നയൻതാരയ്ക്ക്‌ ഗുണകരമായി. കുതിപ്പ് നടത്തിയിരിക്കുന്ന മറ്റൊരു തെന്നിന്ത്യൻ താരം സാമന്തയാണ്. സാമന്ത സമീപകാലത്ത് കുറച്ച് പരാജയ സിനിമകളില്‍ വേഷമിട്ടിരുന്നു. എന്നാല്‍ ഖുഷിയിലൂടെ സാമന്ത വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ടാം സ്ഥാനത്താണ് സാമന്ത. തൃഷയാണ് മൂന്നാം സ്ഥാനത്ത്. ദ റോഡാണ് തൃഷ നായികയായതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ലോകേഷ് കനകരാജിന്റെ പുതിയ വിജയ്‌ ചിത്രമായ ലിയോയില്‍ നായികയാകുന്നു എന്നതാണ് തൃഷയെ മുൻ നിരയില്‍ എത്താൻ സഹായിച്ചത്. അടുത്തമാസവും തൃഷ മുന്നേറ്റം നടത്തിയേക്കും. ജയലറിലൂടെയും ചില വെബ് സീരീസുകളിലൂടെയും ശ്രദ്ധായകര്‍ഷിച്ച ഒരു നടിയായ തമന്നയാണ് നാലാം സ്ഥാനത്ത്. കീര്‍ത്തി സുരേഷാണ് അടുത്ത സ്ഥാനത്ത്. സായ് പല്ലവി. ജ്യോതിക, പ്രിയങ്ക മോഹൻ, ശ്രുതി ഹാസൻ, അനുഷ്‍ക ഷെട്ടി തുടങ്ങിയവര്‍ ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...