മുലകുടി മാറാത്ത കുഞ്ഞിനെ പീഢിപ്പിച്ച കേസ് : അമ്മയെ കുറ്റവിമുക്തയാക്കി – പിതാവിന്റെ പരാതിയില്‍ കേസെടുത്തത് കൊടുങ്ങല്ലൂർ പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : മുലകുടി മാറാത്ത കുഞ്ഞിനെ പീഢിപ്പിച്ച കേസില്‍ അമ്മയെ കുറ്റവിമുക്തയാക്കി.
ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ സ്വന്തം അമ്മ പീഢിപ്പിച്ചതായി കാണിച്ച് പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് തൃശൂർ കൊടുങ്ങല്ലൂർ പോലീസ് അമ്മക്കെതിരെ കേസ് എടുത്തു. മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം അമ്മ പീഢിപ്പിച്ചെന്ന കേസ് വിശ്വസനീയമല്ലെന്ന് അമ്മയുടെ മുൻ‌കൂർ ജാമ്യം പരിഗണിക്കവെ ഹൈക്കോടതി പരാമര്‍ശിച്ചിക്കുകയും പോലീസിനെ വിമർശിക്കുകയും ചെയ്തിരുന്നു.

വിചിത്രവും വ്യാജവുമായ പരാതിയിൽ പ്രാഥമിക അന്വേഷണംപോലും നടത്താതെ കേസ് എടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ അന്വേഷണം നടത്തുവാൻ സംസ്ഥാന പോലീസ് മേധാവി തൃശൂർ റൂറൽ എസ് പി യ്ക്ക്  നിർദ്ദേശം നൽകിയിരുന്നു. ഇതിനെത്തുടര്‍ന്ന് അമ്മയെ കുറ്റവിമുക്തയാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ദമ്പതികൾ തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് വ്യാജ പരാതിയ്ക്ക് പിന്നിലെന്നും ജനങ്ങള്‍ക്ക്‌ പോലീസില്‍ വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെടുന്നതെന്നും ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് സർക്കാർ...

0
കൊച്ചി: കോറോ ഹെൽത്ത് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട വരെ മറ്റു കമ്പനിയിലേക്ക്...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും...

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി....

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി...