ലിഫ്റ്റില്‍ വച്ച് നായ ആക്രമിച്ചു ; അമ്മയ്ക്കും 6 മാസം പ്രായമായ കുഞ്ഞിനും ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം : ആറ് മാസം പ്രായമുള്ള കുട്ടിയെയും അമ്മയെയും ഫ്ലാറ്റിലെ ലിഫ്റ്റില്‍വെച്ച് നായ ആക്രമിച്ചു. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുഗ്രാമത്തിലെ സെക്ടര്‍ 50ലുള്ള ഒരു റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ ആയിരുന്നു സംഭവം. വളര്‍ത്തു നായയുടെ ഉടമസ്ഥനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഗുരുഗ്രാമത്തിലെ യുനിടെക് ഫ്രെസ്കോ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് സംഭവമുണ്ടായതെന്ന് സെക്ടര്‍ 50 പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. യുനിടെക് ഫ്രെസ്കോയിലെ താമസക്കാരനായ ബ്രിട്ടീഷ് പൗരന്‍ ജസ്‍വിന്ദര്‍ സിങാണ് പരാതി നല്‍കിയത്. രാത്രി 11 മണിയോടെ ഏഴാം നിലയില്‍ നിന്ന് ഭാര്യയ്ക്കും ആറ് മാസം പ്രായമുള്ള മകനുമൊപ്പം ലിഫ്റ്റില്‍ കയറി. കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ലോറിലേക്ക് പോവുകയായിരുന്നു. ഒരു സൊമാറ്റോ ഡെലിവറി ജീവനക്കാരും ലിഫ്റ്റിലുണ്ടായിരുന്നു.

ലിഫ്റ്റ് അഞ്ചാം നിലയില്‍ നിര്‍ത്തിയെങ്കിലും ആരും അകത്തേക്ക് കയറിയില്ല. ഈ സമയം കുട്ടി കരയാന്‍ തുടങ്ങി. ഇതോടെ ഒരു വളര്‍ത്തുനായ പെട്ടെന്ന് ലിഫ്റ്റിനകത്തേക്ക് വരികയും കുട്ടിയെയും ഭാര്യയെയും ആക്രമിക്കുകയുമായിരുന്നു. താനും സൊമാറ്റോ ഡെലിവറി ജീവനക്കാരനും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് പേര്‍ക്കും സാരമായി പരിക്കേറ്റു. നായയുടെ ഉടമസ്ഥനായ വൃദ്ധി ലൂംബ എന്നയാളാണ് സംഭവത്തിന് ഉത്തരവാദിയെന്നും ഇയാള്‍ നായയെ അഴിച്ചുവിട്ടിരിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. നായയുടെ ഉടമസ്ഥന്‍ പിന്നീട് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 289ആം വകുപ്പ് പ്രകാരം നായയുടെ ഉടമസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...