12 വയസില്‍ താഴെ പ്രായമുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടി, അമ്മയും കാമുകനും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പിഞ്ചുകുട്ടികൾ അടക്കമുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അമ്മ പിടിയിലായി. 12 വയസിൽ താഴെ പ്രായമുള്ള മൂന്നുകുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയും ഇരുപത്തിയാറുകാരനായ കാമുകനുമാണ് പിടിയിലായത്. വൈത്തിരിയിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയെ കഴിഞ്ഞ നാലാം തീയതി മുതലാണ് കാണാതായത്. വീട്ടുകാർ നൽകിയ പരാതിയിൽ കൂരാച്ചുണ്ട് പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ ഭർത്താവ് വിദേശത്താണ്. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും ഇതിനു പ്രേരണ നൽകിയതിന് കാമുകനെതിരെയും കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കൂരാച്ചുണ്ട് സബ് ഇൻസ്പെക്റ്റർ അൻവർ ഷാ ആണ് കേസ് അന്വേഷിക്കുന്നത്.

മെയ് ആദ്യവാരത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ചുപോയ യുവാവിനെയും യുവതിയെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനായ യുവാവിനെയും ഇരുപത്തിയെട്ടുകാരിയായ തങ്കമണി സ്വദേശി യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്. യുവാവിന് ഭാര്യയും എഴും ഒൻപതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭർത്താവും നാലുവയസ്സുള്ള മകളുമുണ്ട്. യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...