തിരുവനന്തപുരം : 14കാരനെ മാതാവും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. മംഗലപുരത്താണ് സംഭവം .ഇതുസംബന്ധിച്ച് കുട്ടിയുടെ പിതാവ് മംഗലപുരം പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്കി. കഴിഞ്ഞ ഒരുവര്‍ഷമായി അകാരണമായി മാതാവും സുഹൃത്തും തന്നെ ശാരീരികമായി പീഡിപ്പിക്കുന്നതായി കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കുടുംബ വഴക്കിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ഇടക്ക് മാറിതാമസിച്ചിരുന്നു. മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരനായ പിതാവ് ജോലിക്ക് പോകുന്ന സമയങ്ങളിലാണ് മകനെ ക്രൂരമായി മര്‍ദിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നു.
കൂടാതെ . ഭാര്യയുടെ സുഹൃത്തിന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് താന്‍ മകനുമൊത്ത് ഇപ്പോള്‍ കടല്‍ത്തീരത്താണ് അന്തിയുറങ്ങുന്നതെന്നും പരാതിയിലുണ്ട് .