കുറ്റ്യാടി പുഴയിൽ അമ്മയും മകനും ഒഴുക്കിൽപെട്ടു , അമ്മ മരിച്ചു ; 7 വയസുകാരനായി തിരച്ചിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട യുവതി മരിച്ചു. ഫാർമസിസ്റ്റ് ആയ രമ്യ (36) ആണ് മരിച്ചത്. ഒഴുക്കിൽപെട്ട മകൻ ഏഴ് വയസുകാരൻ ശിവനന്ദന് വേണ്ടി തിരച്ചിൽ തുടരുകയാണ്. തോട്ടത്താംകണ്ടി ഭാഗത്താണ് രമ്യയും കുഞ്ഞും ഒഴുക്കിൽപ്പെട്ടത്. മകനൊപ്പം തുണിയലക്കാൻ വേണ്ടി പുഴയിലേക്ക് പോയതാണ് രമ്യ. മകൻ കാൽവഴുതി പുഴയിലേക്ക് വീഴുകയും കു‍ഞ്ഞിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു എന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം. രമ്യയെ നാട്ടുകാർ ചേർന്ന് രക്ഷിച്ച് കുറ്റ്യാടി ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. എന്നാൽ താലൂക്ക് ആശുപത്രിയിൽ എത്തും മുൻപ് രമ്യയുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഏഴ് വയസുള്ള മകനായി പുഴയിൽ തെരച്ചിൽ പുരോ​ഗമിക്കുകയാണ്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി...

മാസപ്പടി കേസ് ; പിണറായിക്കെതിരായ ഇഡി ശുപാര്‍ശയില്‍ തീരുമാനം നിയമ പരിശോധനയ്ക്ക് ശേഷമെന്ന് വി...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ...

അഗ്നിരക്ഷാ സുരക്ഷാ സംവിധാനങ്ങളില്ല ; കൊൽക്കത്തയിൽ 919 ഹോട്ടലുകൾ അടച്ചുപൂട്ടി

0
കൊൽക്കത്ത : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കൊൽക്കത്ത നഗരത്തിലെ 919...

ഭക്ഷ്യ, കൃഷി, തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സംസ്ഥാനത്തെ ഭക്ഷ്യ, കൃഷി, തദ്ദേശ വകുപ്പ്...