തൃശൂരില്‍ അമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പന്നിത്തടത്ത് അമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചിറമനെങ്ങാട് റോഡിൽ കാവിലവളപ്പിൽ ഹാരിസിന്‍റെ ഭാര്യ ഷഫീന (28), മകൾ അജ്‌‌വ (3), മകൻ അമൻ (1) എന്നിവരെയാണ് വീടിന്‍റെ മുകൾ നിലയിലെ കിടപ്പുമുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ ‍മരിച്ചനിലയിൽ ഇന്നലെ പുലർച്ചെ കണ്ടെത്തിയത്.

മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൂത്ത മകൾ ആയിനയും ഇവർക്കൊപ്പം ഉണ്ടായിരുന്നെങ്കിലും രക്ഷപെട്ടു. ഹാരിസ് വിദേശത്താണ്. സംഭവസമയത്ത് ഹാരിസിന്‍റെ മാതാവ് ഫാത്തിമയും വീട്ടിലുണ്ടായിരുന്നു. ഹാരിസിന്‍റെ സഹോദരൻ നവാസിന്‍റെ കുടുംബവും ഇവർക്കൊപ്പമാണ് താമസമെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ കുട്ടികളുമായി ഇവരുടെ ചൊവ്വല്ലൂർപടിയിലെ വീട്ടിലേക്കു പോയിരുന്നു.

ശനിയാഴ്ച വൈകിട്ട് ചിറമനെങ്ങാട്ട് കല്യാണച്ചടങ്ങിൽ പങ്കെടുത്ത് അവിടെ ബന്ധുവീടുകളിൽ പോയി ‍ഒരു മണിയോടയാണ് ഫാത്തിമയും ഷഫീനയും കുട്ടികളും വീട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് ഷഫീനയും മക്കളും വീടിനു മുകൾ നിലയിലെ കിടപ്പുമുറിയിലേക്കു പോയി. ഇവര്‍ക്കൊപ്പം ഉറങ്ങിയിരുന്ന മൂത്തമകൾ ആയിന പുലർച്ചെ എഴുന്നേറ്റപ്പോൾ ഉമ്മയെയും സഹോദരങ്ങളെയും കാണാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു ബാൽക്കണിയിൽ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.‍ തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഇന്ധനം നിറച്ചിരുന്ന രണ്ടു കുപ്പികളും ലൈറ്ററും സ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് ഹാരിസ് ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലെത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം പള്ളിക്കുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ മൃതദേഹങ്ങൾ കബറടക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...