മുംബൈ : കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞുകൊന്ന പത്തൊൻപതുകാരിയായ മാതാവ് പിടിയിൽ. പെൺകുട്ടി അവിവാഹിതയാണ്. മഹാരാഷ്ട്രയിലെ നവി മുംബയിലാണ് സംഭവം. പെൺകുട്ടി ശുചിമുറിയിലാണ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ ശുചിമുറിയിലെ ജനലിലൂടെ താഴേക്ക് എറിയുകയായിരുന്നു. യവാത്മൽ സ്വദേശിനിയായ പെൺകുട്ടി കഴിഞ്ഞ എട്ട് മാസമായി അമ്മായിക്കൊപ്പം നവി മുംബൈയിലായിരുന്നു താമസം. ഉറ്റബന്ധുവിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായത്.
ജനുവരി പന്ത്രണ്ടിന് അർദ്ധരാത്രിയാണ് പത്തൊൻപതുകാരി കുഞ്ഞിന് ജന്മം നൽകിയത്. ഫ്ലാറ്റിന് സമീപം ഒരു നവജാത ശിശു വീണിട്ടുണ്ടെന്ന് പറഞ്ഞ് ഫോൺ വന്നു. തുടർന്ന് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടി ആരുടേതാണെന്ന് ചോദിച്ചപ്പോൾ ഫ്ലാറ്റിൽ ഉള്ളവർക്ക് അറിയില്ലായിരുന്നു. തുടർന്ന് സംശയം തോന്നി രണ്ടാം നിലയിലെ താമസക്കാരെ ചോദ്യം ചെയ്തപ്പോഴാണ് പത്തൊൻപതുകാരിയാണ് പ്രസവിച്ചതെന്ന് മനസിലായത്.
പന്ത്രണ്ടാം തീയതി രാത്രി വറുവേദനയുണ്ടെന്ന് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. അടുത്തുള്ള ക്ലിനിക്കൽ കൊണ്ടുപോയപ്പോൾ വേദനാസംഹാരികൾ നൽകി. സോണോഗ്രഫിക്കായി അടുത്ത ദിവസം വരണമെന്നും ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നു. അന്ന് അർദ്ധരാത്രിയായപ്പോൾ വേദന കൂടി. പെൺകുട്ടി ശുചിമുറിയിൽ പോയി പ്രസവിച്ചു. നാണക്കേട് ഭയന്ന് കുഞ്ഞിനെ ഫ്ലാറ്റിന് താഴേക്കെറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. താൻ ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കൊന്നും അറിയില്ലായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.