ഓട്ടോ ഡ്രൈവർ മർദനമേറ്റ് മരിച്ച കേസിലെ പ്രതി ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി: കോട്ടയ്ക്കൽ ഒതുക്കുങ്ങലിൽ മർദനത്തെത്തുടർന്ന് ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങൽപ്പടി കോന്തേരി രവിയുടെ മകൻ ഷിജുവാണ്(37) മരിച്ചത്. മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന പിടിബി ബസിലെ ഡ്രൈവറാണ്. കഴിഞ്ഞ മാർച്ച് ഏഴിന് ബസ് ജീവനക്കാരുടെ മർദനത്തെത്തുടർന്ന് ഓട്ടോ ഡ്രൈവർ അബ്ദുൽ ലത്തീഫ് കുഴഞ്ഞുവീണു മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിജു 22 ദിവസം റിമാൻഡിലായി. തുടർന്ന് ജാമ്യത്തിലിറങ്ങി. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് ഷിജു മഞ്ചേരി കോർട്ട് റോഡിലെ ലോഡ്ജിൽ മുറിയെടുത്തത്. അഞ്ചു മണിക്ക് ഇയാൾ പുറത്തുപോയി തിരികെ വന്നത് ലോഡ്ജ് ജീവനക്കാർ കണ്ടിരുന്നു.

ശനിയാഴ്ച ഉച്ചയായിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനാൽ ഉടമ പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്.മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ എ. ബാലമുരുകൻ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേക്കുമാറ്റി. സംഭവത്തിന് ഓട്ടോ ഡ്രൈവറുടെ മരണവുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സാമ്പത്തികബാധ്യതകാരണം ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. മാതാവ്: സുമതി. ഭാര്യ: മിനി. മക്കൾ: അഭിമന്യു, ആദിദേവ്, കാശി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്‌യു വേഴ്സസ് സർക്കാർ എന്നില്ല ; ഇത് ഞങ്ങളുടെ മുഖ്യമന്ത്രി’ : അലോഷ്യസ് സേവ്യർ

0
കോട്ടയം : മുഖ്യമന്ത്രിയും താനും തമ്മിലോ സർക്കാരും കെഎസ്‌യുവും തമ്മിലോ ഒരു...

700 കോടി രൂപയുടെ ‘അമൂൽ’ ഡയറി പ്ലാന്റിന് തറക്കല്ലിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

0
കൊൽക്കത്ത: പശ്ചിമബം​ഗാളിൽ 700 കോടി രൂപയുടെ 'അമൂൽ' ഡയറി പ്ലാന്റിന്...

നീറ്റ് പരീക്ഷാ ഫലത്തിനെതിരെ കൂടുതൽ ഉദ്യോഗാർത്ഥികൾ

0
കാൻപൂർ: നീറ്റ് ഫലത്തിൽ പരാതിയുമായി കൂടുതൽ പരീക്ഷാർത്ഥികൾ. ഒഎംആർ ഷീറ്റിൽ...

സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ വെട്ടി കെ ഫോൺ സേവനം നിർത്തലാക്കി

0
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ വെട്ടി കെ ഫോൺ...