ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ കൊണ്ടുവിട്ട് അമ്മ

For full experience, Download our mobile application:
Get it on Google Play

കറാച്ചി: ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരിച്ച് ജയിലിൽ തന്നെ തിരിച്ചേൽപ്പിച്ച് മാതാവ്. പാകിസ്ഥാനിലെ കറാച്ചി ജയിലിൽ നിന്ന് രക്ഷപ്പെട്ട മകനെയാണ് മാതാവ് തിരിച്ചേൽപ്പിച്ചത്. മാതാവിന്റെ നടപടിയെ വാഴ്ത്തി പാക് സോഷ്യൽമീഡിയ രം​ഗത്തെത്തി. മോഷണക്കുറ്റത്തിനാണ് ഇവരുടെ മകൻ ജയിലിലായത്. എന്റെ മകൻ ഒരു തെറ്റ് ചെയ്തു, പക്ഷേ ഞാൻ തന്നെ അവനെ തിരികെ കൊണ്ടുവന്നു. ദയവായി അവനെ ഉപദ്രവിക്കരുത്- അവർ ജയിലിന് മുന്നിൽ മാധ്യമങ്ങളോട് പറഞ്ഞു. മോഷണക്കുറ്റത്തിന് ആറ് മാസത്തെ തടവ് അനുഭവിച്ചു വരികയായിരുന്ന മകൻ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയതായി അമ്മ പറഞ്ഞു.

എന്നാൽ ജയിലിലേക്ക് തന്നെ മടങ്ങാൻ അമ്മ അവനെ നിർബന്ധിച്ചു. മാലിർ ജയിൽ വരെ അമ്മ അവനോടൊപ്പം പോയി ജയിൽ അധികാരികൾക്ക് കൈമാറി. തന്റെ മകൻ നിരപരാധിയാണെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു സുഹൃത്തിനൊപ്പം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടതിനാണ് ജയിലിലടച്ചതെന്നും പിതാവ് പറഞ്ഞു. ജയിലിൽ നിന്ന് ഓടിപ്പോകരുതെന്ന് ഞാൻ അവനോട് പറഞ്ഞു. ഓടുന്നത് കണ്ടാൽ അവർക്ക് നിന്നെ വെടിവയ്ക്കാൻ കഴിയുമെന്നും തിരികെ പോകുന്നതാണ് നല്ലതെന്നും അവനെ പറഞ്ഞ് മനസ്സിലാക്കിയെന്നും അവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...