സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നാല് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

യുപി: ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നാല് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. പിങ്കി എന്ന യുവതിയാണ് മരിച്ചത്. പിങ്കിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും കുഞ്ഞിനെ വീട്ടിലെ തറയില്‍ ജീവനറ്റനിലയിലുമാണ് കണ്ടെത്തിയത്. പിങ്കിയുടെ ഭര്‍ത്താവ് രഞ്ജിത്ത് കുമാര്‍ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായ് ഗുജറാത്തിലാണ്. കഴിഞ്ഞ ദിവസം കുഞ്ഞുമായി ഉറങ്ങാന്‍ മുറിയില്‍ കയറിയ യുവതിയെയും കുഞ്ഞിനെയും ഏറെ വൈകിയിട്ടും മുറിക്ക് പുറത്തുകാണാതായി. തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ തള്ളിത്തുറന്നതോടെയാണ് മരണ വിവരം അറിയുന്നത്.

ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ പിങ്കിയെ പീഡിപ്പിക്കുമായിരുന്നെന്നാണ് യുവതിയുടെ കുടുംബം പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഭര്‍തൃവീട്ടില്‍ നേരിടുന്ന പീഡനത്തെ തുടര്‍ന്ന് പിങ്കിയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വാക്കുതര്‍ക്കമുണ്ടാകാറുണ്ടായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലീസില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ട റിപോര്‍ട്ട് പുറത്തുവന്നതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു എന്ന് പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം

0
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച...

ചാമ്പ്യൻസ് ലീഗ് : ഇന്ററിനെ വീഴ്ത്തി റയൽ, മാഞ്ചെസ്റ്റർ സിറ്റിക്കും ജയം

0
മഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും...