കോവിഡ് വാക്‌സിനെടുത്ത അമ്മമാരുടെ മുലപ്പാലില്‍ ആന്റിബോഡി കൂടുന്നതായി പഠനം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : കോവിഡ് വാക്സിൻ സ്വീകരിച്ച അമ്മമാരുടെ മുലപ്പാലിൽ ആന്റിബോഡികളുടെ എണ്ണം വർധിക്കുന്നതായി പഠനം. ഈ മുലപ്പാൽ കുടിക്കുന്നത് നവജാതശിശുക്കളെ രോഗത്തിൽനിന്നു സംരക്ഷിക്കാൻ സഹായിക്കുമെന്നും യു.എസിലെ ഫ്ളോറിഡ സർവകലാശാലയിൽ നടത്തിയ പഠനത്തിൽ പറയുന്നു. കണ്ടെത്തലുകൾ ബ്രെസ്റ്റ്ഫീഡിങ് മെഡിസിൻ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

വാക്സിനെടുത്ത അമ്മമാരുടെ മുലപ്പാലിൽ ആന്റിബോഡികളുടെ ഗണ്യമായ വർധന കണ്ടെത്തി. ഈ പ്രതിരോധശേഷി കുഞ്ഞുങ്ങൾക്ക് കൈമാറാൻ കഴിയും. സർവകലാശാലയിലെ മുതിർന്ന ഗവേഷകൻ ജോസഫ് ലാർക്കിൻ പറഞ്ഞു. 2020 ഡിസംബറിനും 2021 മാർച്ചിനുമിടയിലാണ് പഠനം നടത്തിയത്. മൊഡേണ, ഫൈസർ വാക്സിനുകൾ സ്വീകരിച്ച കോവിഡ് ബാധിക്കാത്ത 21 മുലയൂട്ടുന്ന ആരോഗ്യപ്രവർത്തകരെയാണ് പരീക്ഷണത്തിൽ പങ്കെടുപ്പിച്ചത്.

കുത്തിവെപ്പിനുമുമ്പ്, ആദ്യ ഡോസിനുശേഷം, രണ്ടാമത്തെ ഡോസിനുശേഷം എന്നിങ്ങനെ ഇവരുടെ മുലപ്പാൽ, രക്തം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടാമത്തെ ഡോസിനുശേഷം രക്തത്തിലും മുലപ്പാലിലും ആന്റിബോഡികൾ പഴയതിനേക്കാൾ ഏകദേശം നൂറുമടങ്ങ് വർധിക്കുന്നതായി കണ്ടെത്തി. മുലപ്പാൽ കുടിക്കുന്ന ശിശുക്കൾക്ക് കോവിഡിനെതിരേ സ്വയം സംരക്ഷണം ഉണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...