സംസ്ഥാനത്തെ സ്വർണ വിലയിൽ ചാഞ്ചാട്ടം ; ഇന്നും വില കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന്120 രൂപയും കുറഞ്ഞ് ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയും ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നും ഇന്നലെയും ആയി ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 4,435 രൂപയിലും 35,480 രൂപയിലും ആണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഓഗസ്റ്റ് മാസം സ്വർണ വിലയിൽ ഏറ്റകുറച്ചിലുകൾ പ്രകടമാണ്.

സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു. 36,000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10, 11 തീയതികളിൽ ആയിരുന്നു. 34,680 രൂപയായിരുന്നു അന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണം ഔൺസിന് 0.1% കുറഞ്ഞ് 1,788.17 ഡോളറിലെത്തി. ബോണ്ട് വരുമാന മുന്നേറ്റം ഇന്നലെയും സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...