രോഗിയായ ഉമ്മയെ വെട്ടി കൊലപെടുത്തിയ മകന്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ രോഗിയായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകന്‍ പൊലീസ് പിടിയില്‍. മയക്കുമരുന്നിന് അടിമയായ ആഷിക്കിനെ താമരശ്ശേരി പോലീസാണ് കസ്റ്റഡിയിലെടുത്തത്. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ശേഷമായിരുന്നു സംഭവം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ താമരശ്ശേരി പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു സുബൈദ.മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബംഗളുരുവിലെ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉമ്മയെ കാണാനെത്തിയ മകന്‍, ഷക്കീലയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. നാട്ടുകാരാണ് ആഷിക്കിനെ പിടികൂടി പോലീസിന് കൈമാറിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയില്‍ അയല്‍ക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടയ്ക്കാ കച്ചവടത്തിന്റെ മറവിൽ വൻ ഹവാല നെറ്റ്‌വർക്ക്; പൊന്നാനി സ്വദേശികളായ സഹോദരങ്ങൾ ഉണ്ടാക്കിയത് നൂറിലധികം...

0
തിരുവനന്തപുരം: അടയ്ക്കാ വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ ഹവാല ഇടപാട് നടത്തിയത് ഷെല്‍...

​’ഒരു മാസം പോലും തികയും മുൻപേ സർക്കാർ അഴിമതിക്കയത്തിൽ’; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ സർക്കാരിനും...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജാമ്യം തേടി പ്രതി ജിതിൻ ഭാസ്കർ മേൽക്കോടതിയിൽ

0
കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകി...

സംസ്ഥാനത്തെ പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിന്തിരിയണം; ലഹരിവ്യാപനത്തിന് വഴിവെക്കുമെന്ന് ആക്ഷേപം

0
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ...