5 വയസുള്ള വളർത്തുമകനെ കൊന്ന് അഴുക്കുചാലിൽ തള്ളി അമ്മ

For full experience, Download our mobile application:
Get it on Google Play

മാർസ്ഡേൽ അവന്യൂ : അഞ്ച് വയസുകാരനായ വളർത്തുമകനെ കൊന്ന് അഴുക്കു ചാലിൽ തള്ളിയ സംഭവത്തിൽ 48കാരിയായ വളർത്തമ്മ അറസ്റ്റിൽ. അമേരിക്കയിലെ മാർസ്ഡേൽ അവന്യൂവിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് 5 വയസുകാരനായ ഡാഡനെൽ ടെയ്ലർ എന്ന ആൺകുട്ടിയെ അഴുക്കുചാലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച മുതലാണ് കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. ഇതിന് പിന്നാലെ പോലീസ് ആംബർ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. 48കാരിയുടെ ഭർത്താവും കുട്ടിയുടെ നിയമപരമായ രക്ഷിതാവുമായ യുവാവാണ് കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെട്ടത്. വിഷാദ രോഗത്തിന് ഏറെക്കാലമായി ചികിത്സയിലിരിക്കുന്ന ഭാര്യ കുഞ്ഞിനെ അപായപ്പെടുത്തിയോയെന്ന ആശങ്കയുണ്ടെന്നും ഇയാൾ പോലീസിനെ അറിയിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി 48കാരി അവൻ ഇനി നമ്മുക്കൊപ്പമുണ്ടാകില്ലെന്ന് ഭർത്താവിനോട് പറഞ്ഞിരുന്നു. ഈ വിവരവും പോലീസിനെ യുവാവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബൈപ്പോളാർ ഡിസോർഡറും വിഷാദ രോഗവുമുള്ള ഭാര്യ അടുത്തിടെ വളരെ വിചിത്രമായ രീതിയിലാണ് പെരുമാറുന്നതെന്നാണ് ഇയാൾ പോലീസിനെ അറിയിച്ചത്. ഭർത്താവ് പോലീസിനെ വിളിച്ചതിന് പിന്നാലെ വീട്ടിൽ നിന്ന് മുങ്ങിയ 48കാരിയെ വെള്ളിയാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഹിയോയിൽ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി 48കാരിയുടെ സംരക്ഷണത്തിലായിരുന്നു 5 വയസുകാരനുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...